ട്രെയിനിൽ നിന്ന് വീണ് രണ്ടു കൗമാരക്കാർക്ക് ദാരുണാന്ത്യം. തൃശൂർ കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ, സജ്ഞയ് എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇവർ കയറിയത്.
Related News
വാളയാര്‍ സംഭവം; ശക്തമായ സമരത്തിനൊരുങ്ങി യു.ഡി.എഫ്, നാളെ പാലക്കാട് ഹര്‍ത്താല്‍
വാളയാര്‍ സംഭവം രാഷ്ട്രീയ വിഷയമായി മാറുന്നു. ശക്തമായ സമരത്തിനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ന് ഉപവസിക്കും. വിശദീകരണ യോഗങ്ങള്‍ നടത്തനാണ് സി.പി.എം തീരുമാനം. നാളെ പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.എം ഇടപെട്ടാണ് വാളയാ ര്‍ കേസ് അട്ടിമറിച്ചതെന്നാണ് യു.ഡി.എഫ് വാദം.കെ.പി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഉപവസിക്കും.ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍,മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് അടക്കമുളള […]
മാര്‍ക്ക് ദാനക്കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് രമേശ് ചെന്നിത്തല
മാര്‍ക്ക് ദാനക്കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനക്കേസില്‍ മുഖ്യമന്ത്രി ഒരു അന്വേഷണത്തിന് തയ്യാറാണോ എന്നും രമേശ് ചെന്നിത്തല വെല്ലു വിളിച്ചു. വ്യക്തമായ തെളിവുകള്‍ നിരത്തി വെച്ചിട്ടും തെളിവുണ്ടോ എന്നാണ് മന്ത്രി ചോദിക്കുന്നത്. മൂന്ന് മണിക്കൂര്‍ സമയം മന്ത്രിയുടെ പ്രൈവറ്റ് സെക്രടറി അദാലത്തില്‍ പങ്കെടുത്തതിന്റെ വീഡിയോ തന്റെ കൈവശമുണ്ട് മന്ത്രി ആവശ്യപ്പെട്ടാല്‍ ആ വീഡിയോ നല്കാന് തയ്യാറാണ്. നിരപരാധിയാണെന്ന നാട്യത്തില്‍ മന്ത്രിക്ക് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പൻ ദൗത്യം; വിദഗ്ധ സമിതി ഇന്ന് ചിന്നക്കനാലിൽ
അരിക്കൊമ്പൻ കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെത്തും. വിദഗ്ധ സമിതി കാട്ടാന ശല്യത്തെക്കുറിച്ച് നാട്ടുകാരിൽ നിന്ന് നേരിട്ട് വിവരങ്ങളും ശേഖരിക്കും. മൂന്നാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ചിന്നക്കനാൽ, സിങ്കുകണ്ടം, 301 കോളനി, പന്നിയാർ എസ്റ്റേറ്റ് എന്നിവിടങ്ങൾ സമിതി സന്ദർശിച്ചേക്കുമെന്നാണ് വിവരം. സി.സി.എഫ് ആർ.എസ്.അരുൺ ഉൾപ്പെടെയുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ, കാട്ടാനകളുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് അറിവുള്ള രണ്ട് വിദഗ്ധർ, കോടതി നിശ്ചയിച്ച അമിക്കസ്ക്യൂറി എന്നിവരുൾപ്പെടെ അഞ്ചു പേരാണ് സംഘത്തിലുള്ളത്. കഴിഞ്ഞദിവസം […]