ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തിയത് ഉള്‍പ്പെടെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി അടുത്ത മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ പിഴ ഈടാക്കി തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ, നിങ്ങളുടെ കാശ് ലാഭിക്കൂ’ എന്ന പ്രചാരണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തുവന്നിട്ടുണ്ട്.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ പിഴത്തുക ഇങ്ങനെ
മദ്യലഹരിയില്‍ വാഹനമോടിച്ചാല്‍ 2000 – 10000 രൂപയാണ് പുതുക്കിയ പിഴ. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ ആയിരം രൂപയായിരിക്കും പിഴ. ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന നിയമലംഘകരില്‍ നിന്ന് 5000 രൂപയാണ് പിഴയായി ഈടാക്കുക. നിരത്തില്‍ മത്സരയോട്ടം നടത്തുന്നവരെ കാത്തിരിക്കുന്നത് 5000 രൂപ പിഴയാണ്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പതിനായിരം രൂപയാണ് പിഴ.
ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍ : 2000 രൂപ
അപകടകരമായ ഡ്രൈവിങ് : 1000- 5000 രൂപ
വാഹനത്തിന് പെര്‍മിറ്റില്ലെങ്കില്‍ : 5000 – 10,000 രൂപ
ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ : 25,000 – ഒരു ലക്ഷം രൂപ