വടകരയിൽ അവിശുദ്ധ കൂട്ട് കെട്ട് നടന്നതായി മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കെ.മുരളീധരന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് അതുകൊണ്ടാണ്. കോലീബി സഖ്യം പോലെയുള്ള ധാരണയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുരളീധരൻ ജയരാജന് ക്ഷീണമുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വടകരയില്‍ കോലീബി പോലുള്ള സഖ്യമെന്ന ആരോപണം പരാജയം മുന്‍കൂട്ടി കണ്ടാണെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. എക്കാലവും സംഘ്പരിവാര്‍ വിരുദ്ധമാണ് സ്വീകരിച്ചിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ വോട്ടും കോണ്‍ഗ്രസിന് ലഭിക്കുമെന്നും മുരളി പറഞ്ഞു.