മൂന്നാർ എല്ലപ്പെട്ടിയിലുണ്ടായ വാഹനാപകടത്തിൽ വിനോദ സഞ്ചാരി മരിച്ചു. കുമളി സ്വദേശി കുറ്റിവേലിയിൽ ഷാജിയാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. നിയന്ത്രണ വിട്ട കാർ താഴ്ച്ചയിലേയ്ക്ക് പതിക്കുകയായിരുന്നു.
Related News
കനത്ത മഴയില്‍ മൂന്ന് മരണം; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴയില്‍ മൂന്ന് മരണം. കൊല്ലം പരവൂരില്‍ കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടുപേരും കണ്ണൂരില്‍ വട് തകര്‍ന്ന് ഒരു സ്ത്രീയുമാണ് മരിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം പുത്തന്‍കുളത്ത് ആനപരിപാലന കേന്ദ്രത്തിലെ പാപ്പാന്മാർ താമസിച്ചിരുന്ന മുറിയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കല്ലുവാതുക്കല്‍ സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. മൂന്നുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മഴയില്‍ വീട് തകര്‍ന്നാണ് കണ്ണൂരില്‍ സ്ത്രീ മരിച്ചത്. […]
കെ.എം മാണിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം നാളെ പാലായില്‍
മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ കെ.എം മാണിയുടെ മൃതദേഹം രാവിലെ 9 മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. പാർട്ടി ആസ്ഥാനത്തടക്കം നാലിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും . നാളെ ഉച്ചക്ക് പാലായിലാണ് സംസ്കാരം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മാണിയുടെ അന്ത്യം.
കാവ്യയെ ഉടന്‍ ചോദ്യം ചെയ്യും; ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിലെത്തി
നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിലെത്തി. അല്പ സമയത്തിനുള്ളില്‍ അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്യും. ഈ മാസം 31ന് മുന്‍പായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന കോടതി നിര്‍ദേശം നില്ക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം. നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്കിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഫോണ്‍ രേഖകളില്‍ നിന്ന് വെളിപ്പെട്ട കാര്യങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് കാവ്യയില്‍ നിന്ന് വിശദീകരണം തേടും. അന്വേഷണം […]