പാലക്കാട് നല്ലേപ്പിള്ളിയിൽ ടൂറിസ്റ്റ് ബസ് പാടത്തേക്ക് മറിഞ്ഞ് 18 പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലര്ച്ചെ നാല് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related News
ജനവാസ മേഖലയിൽ കാട്ടാന; കണ്ണൂര് ഉളിക്കലിലെ സ്കൂളുകള്ക്ക് അവധി
കണ്ണൂര് ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഉളിക്കല് ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാന സ്ഥലത്തെത്തിയത്. ഉളിക്കല് ടൗണിനോട് ചേര്ന്നുള്ള മാര്ക്കറ്റിന് പിന്ഭാഗത്തായാണ് കാട്ടാനയിപ്പോള് നിലയുറപ്പിച്ചിട്ടുള്ളത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. കാട്ടാനയിറങ്ങിയതിനെതുടര്ന്ന് ഉളിക്കലിലെ കടകൾ അടയ്ക്കാൻ നിർദേശം നല്കിയിട്ടുണ്ട്. വയത്തൂർ വില്ലേജിലെ അംഗന്വാടികള്ക്കും സ്കൂളുകൾക്കും അവധിയും നല്കി. ഉളിക്കലിലെ 9 മുതൽ 14 വരെയുള്ള വാർഡുകളില് തൊഴിലുറപ്പ് ജോലിയും നിർത്തിവച്ചു. വനാതിര്ത്തിയില്നിന്ന് പത്തുകിലോമീറ്റര് അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയിരിക്കുന്നത്. പുലര്ച്ചെ കൃഷി ഭവന് സമീപത്തെ കശുമാവിൻ തോട്ടത്തിലാണുണ്ടായിരുന്നത്. […]
സംസ്ഥാനത്ത് ഇന്ന് 6,996 പേര്ക്ക് കൊവിഡ്; ടിപിആർ 10.48 %, 84 മരണം
കേരളത്തില് ഇന്ന് 6,996 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര് 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര് 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ […]
ഡിഎംഡികെയ്ക്ക് പുതിയ നേതൃത്വം; പ്രേമലത വിജയകാന്ത് ജനറൽ സെക്രട്ടറി; പ്രസിഡൻ്റായി വിജയകാന്ത് തുടരും
നടൻ വിജയകാന്തിൻ്റെ പാർട്ടിയായ പുതിയ നേതൃത്വം. വിജയകാന്തിൻ്റെ ഭാര്യയും പാർട്ടി ട്രഷററും ആയിരുന്ന പ്രേമലത വിജയകാന്തിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചു. വിജയകാന്ത് പ്രസിഡൻ്റ് സ്ഥാനത്ത് തുടരും. ഇന്ന് നടന്ന ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് യോഗങ്ങൾക്ക് ശേഷമാണ് തീരുമാനം. വിജയകാന്തിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് നേതൃമാറ്റം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിജയകാന്തിന് പാർട്ടി കാര്യങ്ങളിൽ കൃത്യമായി ഇടപെടാൻ സാധിച്ചിരുന്നില്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിലായ വിജയകാന്ത് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. അതിന് […]