കാസർഗോഡ് ഉപ്പളയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരുക്ക്. നിയന്ത്രണം വിട്ട ലോറി ബസിലിടിച്ചാണ് അപകടം. കാഞ്ഞങ്ങാട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
Related News
കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു
കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. മറവിരോഗം ബാധിച്ച് വിശ്രമത്തിലായിരുന്നു അദ്ദേഹം. 1939 ജൂൺ രണ്ടിന് തിരുവല്ലയിലാണ് വിഷ്ണു നാരായണൻ നമ്പൂതിരി ജനിച്ചത്. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തർജനം. പെരിങ്ങര സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പാരമ്പര്യവും ആധുനികതയും ഒത്തുചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ കാവ്യരീതി. അധ്യാപകന് എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലബാർ ക്രിസ്ത്യൻ കോളജിലും കൊല്ലം എസ്എൻ കോളജിലും വിവിധ സർക്കാർ കോളജുകളിലും അധ്യാപകനായിരുന്നു. […]
മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിനില്ല; കോടിയേരി
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിനില്ല. ജാതിയും മതവും പറഞ്ഞ് ഇടത് പക്ഷത്തെ തോല്‍പ്പിക്കാനാകില്ല. ഏതെങ്കിലും സമുദായ നേതാവ് പറയുന്നത് കേട്ടല്ല കേരളം വിധിയെഴുന്നത്. ജി.സുകുമാരന്‍ നായരുടെ നിലപാട് എന്‍.എസ്.എസിന്റെ പൊതുനിലപാടാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടിയേരി ആലപ്പുഴയില്‍ പറഞ്ഞു. കൊലക്ക് പകരം കൊല സി.പി.എം നയമല്ലെന്ന് കോടിയേരി പറഞ്ഞു. സി.പി.എം അക്രമത്തിന് എതിരാണ്. അക്രമങ്ങളില്‍ പങ്കാളിയായ കോണ്‍ഗ്രസ് ഇപ്പോള്‍ ഗാന്ധി വേഷം […]
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
മലപ്പുറം താനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.മുഹീസ്, മഷ്ഹൂദ്, ത്വാഹ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹീസും മഷ്ഹൂദും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും ത്വാഹ കൃത്യത്തിന് സഹായിച്ചെന്നും പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് 7.50ന് ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ചാണ് സംഭവം. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇസ്ഹാഖിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സി.പി.എം പ്രവർത്തകരാണ് ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് എന്ന് ലീഗ് […]