സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ തുറക്കും. ഹില്‍സ്റ്റേഷനുകളും, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും, കായലോര ടൂറിസം കേന്ദ്രങ്ങളുമാണ് തുറക്കാന്‍ ഉത്തരവായത്. ബീച്ചുകളിലേക്ക് നവംബര്‍ ഒന്നുമുതല്‍ മാത്രമാണ് പ്രവേശനം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് പ്രവേശനാനുമതി ഉണ്ടാവു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.