ഇടുക്കി തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദനത്തിന് ഇരയായ കുട്ടിയുടെ ആരോഗ്യ നില മോശമായി തുടരുന്നു . കുട്ടി ഇപ്പോള്‍ കോലഞ്ചേരി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആണ് റിപ്പോര്‍ട്ട് നല്‍കിയത്. സഹോദരനായ നാലു വയസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു . കുട്ടിയുടെ അമ്മയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/03/MCHS.jpg?resize=1210%2C642&ssl=1)