Kerala

കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പൊലീസ് തടഞ്ഞു

കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പൊലീസ് തടഞ്ഞു. ടോൾ പിരിവ് നിർത്തി വയ്ക്കാൻ കമ്പനി അധികൃതർക്ക് നിർദേശം നല്‍കി.

ഇന്ന് രാവിലെ മുതലാണ് ടോള്‍ പിരിവ് തുടങ്ങിയത്. ജില്ലാഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയാണ് ടോള്‍ പിരിവ് തുടങ്ങിയത്.

ടോൾ പിരിവ് തുടങ്ങുരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ ദേശീയ പാത അതോറിറ്റിയ്ക്ക് കത്ത് അയച്ചിരുന്നു. വാട്‌സ് ആപ്പ് സന്ദേശത്തിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണകൂടത്തെ ടോൾ കമ്പനി അറിയിച്ചത്.

കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതര്‍ ജില്ലാഭരണകൂടത്തെ അറിയിച്ചു. അതേസമയം സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെയാണ് ടോള്‍ പിരിവ് തുടങ്ങുന്നത് ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം ദേശീയപാത അതോറിറ്റിക്ക് കത്തയച്ചിരുന്നു.