പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കമുള്ള മുന്ന് പ്രതികളുടെ റിമാന്റ് കാലാവധി നീട്ടി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് 14 ദിവസത്തേക്ക് കൂടി റിമാന്റ് കാലാവധി നീട്ടിയത്. ഈ മാസം 31 വരെയാണ് പുതിയ റിമാന്റ് കാലാവധി ചമ്രവട്ടം പാലം അഴിമതിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ടി.ഒ സൂരജ് പറഞ്ഞു.
Related News
ബി.ജെ.പി സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നിഷേധിച്ച് പാര്‍ട്ടി
സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നിഷേധിച്ച് ബി.ജെ.പി. കാന്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയാണ് തീരുമാനം. ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം ലാല്‍ മത്സരിക്കേണ്ടെന്ന് അറിയിച്ചതായി മുരളി മനോഹര്‍ ജോഷിയുടെ കുറിപ്പ്. 2014 ല്‍ മോദിക്ക് വേണ്ട് മുരളിമനോഹര്‍ ജോഷി വാരണാസി സീറ്റ് ഒഴിഞ്ഞ് കൊടുത്തിരുന്നു.
8-ാം വയസില്‍ ഗുരുതര പൊള്ളൽ; തളര്‍ന്നില്ല, പഠിച്ചു അതെ ആശുപത്രിയിൽ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന ഡോക്ടറായി, പത്മശ്രീ നേടി
തന്റെ 8-ാം വയസില്‍ ഗുരുതരമായി പൊള്ളലേറ്റ് മുഖംതന്നെ മാറിയ ജീവിതം. ഇപ്പോള്‍ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന ഡോക്ടറായി പത്മശ്രീ നേടി ഡോ. പ്രേമ ധന്‍രാജ്. തനിക്ക് എട്ടുവയസുള്ളപ്പോൾ ചായ തിളപ്പിക്കാനായി അടുക്കളയില്‍ കയറി തീപ്പെട്ടിയുരച്ച് സ്റ്റൗ കത്തിച്ചതും പൊട്ടിത്തെറിച്ചു. മുഖവും കഴുത്തുമുള്‍പ്പെടെ പൊള്ളലേറ്റു. ശരീരത്തിന്റെ 50 ശതമാനവും പൊള്ളലേറ്റു. ഒട്ടേറെ ശസ്ത്രക്രിയകള്‍. ജീവിതത്തിലേക്ക് തിരിച്ചുകയറിയെങ്കിലും മുഖം പാടേമാറി. പലരും പേടിച്ച് മുഖംതിരിച്ചു. ജീവിതത്തിലേക്ക് പതിയെ തിരിച്ചുവന്ന പ്രേമ പഠനത്തില്‍ മികവുകാട്ടി മെഡിക്കല്‍ വിദ്യാര്‍ഥിനിയായി. രോഗിയായികിടന്ന വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ […]
കേരള-തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ നിരവധി പേർക്ക് ഇരട്ട റേഷൻ കാർഡുള്ളതായി കണ്ടെത്തൽ
കേരള-തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ നിരവധി പേർക്ക് ഇരട്ട റേഷൻ കാർഡുള്ളതായി കണ്ടെത്തൽ. ഇടുക്കി ജില്ലയിലെ 3 താലൂക്കുകളിൽ 5000 ലധികം ഇരട്ട റേഷൻ കാർഡ് ഉടമകളെയാണ് ഭക്ഷ്യ വകുപ്പ് കണ്ടെത്തിയത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായാണ് ഇവർക്ക് റേഷൻ കാർഡ് ഉള്ളത്. ഇവരുടെ പട്ടിക തയ്യാറാക്കി നോട്ടിസ് നൽകുന്ന നടപടിക്രമങ്ങൾ ഭക്ഷ്യവകുപ്പ് ആരംഭിച്ചു. ഇടുക്കി ജില്ലയിൽ കേരള തമിഴ്നാട് അതിർത്തി പ്രദേശത്തെ ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലെ 5000ൽ അധികം പേർക്ക് കേരളത്തിനു പുറമെ തമിഴ്നാട്ടിലും […]