India Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; ടി.ഒ സൂരജ് അറസ്റ്റില്‍

പാലാരിവട്ടം മേൽപ്പാല നിർമാണം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റില്‍. കിറ്റ്കോ ജനറൽ മനേജർ ബെന്നി പോൾ, ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ എന്നിവരെയും അറസ്റ്റ് ചെയ്തു.വഞ്ചന, ഗൂഢാലോചന, അഴിമതി, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സൂരജിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തിരുന്നു. ടി. ഒ സൂരജിനെ ഇന്നലെ മൂന്ന് മണിക്കൂറോളും ചോദ്യം ചെയ്ത വിജിലൻസ് സംഘം ഇന്ന് വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു. ടി.ഒ സൂരജ് ഹാജരായതിന് പിന്നാലെ തന്നെ കിറ്റ്കോ ജനറൽ മനേജർ ബെന്നി പോൾ, ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ എന്നിവരും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായിരുന്നു.

മേൽപ്പാലം നിർമാണത്തിൽ രൂപരേഖ അംഗീകരിച്ച കൺസൾട്ടൻസിയായിരുന്നു കിറ്റ്‌കോ. അന്ന് ഡിവിഷണൽ ഹെഡ് ആയിരുന്ന ബെന്നി പോളിനെയും പാലം നിർമിച്ച ആർ.ഡി.എസ്‌ കമ്പനിയുടെ മാനേജിങ്‌ ഡയറക്‌ടർ സുമിത്‌ ഗോയലിനെയും വിജിലൻസ്‌ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്‌തിരുന്നു. ഇവർ നൽകിയ മൊഴികളിൽ പൊരുത്തക്കേട്‌ കണ്ടതിനെ തുടർന്നാണ് അന്വേഷണ സംഘം മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്.