മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. 136.25 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. റൂൾ കർവ് 139.5 അടിയാണ്. 2274 ഘനടിവെള്ളം ഡാമിലേക്ക് ഒഴുകി എത്തുന്നത്. ഇതിൽ നിന്ന് തമിഴ്നാട് 511 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.
Related News
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയർ ക്ലാർക്ക് ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. പതിനായിരം രൂപ വാങ്ങുന്നതിനിടെ ആണ് വിജിലൻസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ കുറച്ചുകാലമായി ചന്ദ്രന് കൈക്കൂലി ആവശ്യപ്പെടുന്നുണ്ട് എന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. കൈക്കൂലി നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകാറില്ലെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. എന്നാല്‍ ആരുടെ പരാതിയിലാണ് അറസ്റ്റ് നടന്നത് എന്ന വിവരം വിജിലന്‍സ് പുറത്ത് വിട്ടിട്ടില്ല.
പാലായില്‍ ഇന്നും നാളെയും നിശബ്ദ പ്രചരണം
പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം മുന്നണികള്‍ അവസാനിപ്പിച്ചെങ്കിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാവും ഇന്നും നാളെയും സ്ഥാനാര്‍ഥികള്‍. സാമുദായിക നേതൃത്വങ്ങളെയും പ്രമുഖ വ്യക്തികളെയും ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥികള്‍ കാണും. ഒരിക്കല്‍ കൂടി വീടുകളില്‍ കയറി വോട്ട് ഉറപ്പിക്കാനാവും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശ്രമം. എല്ലായിടത്തും ഓടിയെത്തിയെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഒരു ദിവസം മുന്നെ പ്രചരണം കൊട്ടി കലാശിച്ചു. പക്ഷേ നിശബ്ദ പ്രചരണത്തിന്റെ രണ്ട് ദിവസങ്ങളിലും സ്ഥാനാർത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിശ്രമമുണ്ടാവില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമും […]
വിവരക്കേടുകൾ വിളമ്പുന്നതിലൂടെ ഉന്നത വിവരക്കേട് മന്ത്രിയായി കെ.ടി ജലീൽ മാറി: ഷിബു ബേബി ജോൺ
കെ.ടി ജലീലിനെതിരെ രൂക്ഷവിമർശവുമായി മുൻ മന്ത്രിയും ആര്.എസ്.പി നേതാവുമായ ഷിബു ബേബി ജോൺ. വിവരക്കേടുകൾ വിളമ്പുന്നതിലൂടെ ഉന്നത വിവരക്കേട് മന്ത്രിയായി കെ.ടി ജലീൽ മാറിയെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി കെ.ടി ജലീലിൽ നിന്ന് മാറ്റണമെന്നും മന്ത്രിസ്ഥാനത്ത് നിലനിർത്തണമെങ്കിൽ അദ്ദേഹത്തിന് മൃഗസംരക്ഷണ വകുപ്പ് നൽകണമെന്നും ഷിബു ബേബി ജോൺ ഫേസ് ബുക്ക് ലൈവില്‍ ആവശ്യപ്പെട്ടു.