കനത്ത മഴയില്‍ ആശങ്കയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. എറണാകുളം കലക്ടറോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. വെള്ളം കയറിയ ബൂത്തുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിങ് സമയം നീട്ടിനല്‍കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Related News
രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ ഇടതുപക്ഷത്തിന്റെയും പിന്തുണ വേണം; ജി സുധാകരന്
രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ ഇടതുപക്ഷത്തിന്റെയും പിന്തുണ വേണമെന്ന് മന്ത്രി ജി. സുധാകരന്. 18 പേരെങ്കിലും കേരളത്തില്‍ നിന്ന് ജയിക്കണം. ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളവരെ വിശ്വസിക്കാൻ കഴിയില്ല’. അവര്‍ ബി.ജെ.പിയിലേക്ക് പോകും. ബലി തർപ്പണം നടത്തിയതുകൊണ്ട് വോട്ട് കിട്ടില്ലെന്നും സുധാകരന് ആലപ്പുഴയില്‍ പറഞ്ഞു.
രൺജീത് വധക്കേസ്; ആലപ്പുഴ നഗരസഭാ കൗൺസിലർ കസ്റ്റഡിയിൽ
ബിജെപി നേതാവ് അഡ്വ. രൺജീത് വധക്കേസിൽ എസ്ഡിപിഐയുടെ ആലപ്പുഴ നഗരസഭാ കൗൺസിലർ കസ്റ്റഡിയിൽ. സലിം മുല്ലാത്തിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ഈപ്പോൾ ചോദ്യം ചെയ്യുകയാണ്. നഗരസഭയിലെ ഏക എസ്ഡിപിഐ പ്രതിനിധിയാണ് സലിം. ആലപ്പുഴ ജില്ലയിലെ നിരോധനാജ്ഞ മറ്റന്നാൾ രാവിലെ ആറുമണിവരെ നീട്ടി. സംഘർഷസാധ്യത നിലനിൽക്കുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് നീട്ടിയത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന പരിശോധനക്ക് ഡി.ജി.പിയുടെ നിർദേശമുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനാംഗങ്ങളെയും ഇതിനായി […]
വിവാദമായ പൗരത്വ നിയമ ഭേദഗതിക്ക് ചട്ടം തയാറാക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍
ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കണമെന്ന കീഴ്വഴക്കവും ആഭ്യന്തര മന്ത്രാലയത്തിന് പാലിക്കാനായില്ല. ചട്ടം പരിശോധിക്കാനുള്ള സഭാ സമിതിയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതും തിരിച്ചടിയാണ്. വിവാദമായ പൗരത്വനിയമ ഭേദഗതിക്ക് ചട്ടം തയാറാക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍. ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കണമെന്ന കീഴ്വഴക്കവും ആഭ്യന്തര മന്ത്രാലയത്തിന് പാലിക്കാനായില്ല. ചട്ടം പരിശോധിക്കാനുള്ള സഭാ സമിതിയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതും തിരിച്ചടിയാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കിയത് കഴിഞ്ഞ ജനുവരി പത്തിന്. ചട്ടം പരിശോധിക്കാനുള്ള പാര്‍ലമെന്ററി ഉപസമിതിയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ല. […]