ശബരിമല പുനഃപരിശോധനാ ഹരജിയിൽ സുപ്രീംകോടതി വിധി വരാനിരിക്കെ മുൻ കരുതൽ നടപടിയായി കാസർകോട് ജില്ലയിൽ സുരക്ഷ ശക്തമാക്കി. 35 സ്ഥലങ്ങളില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .ഇതോടൊപ്പം 40 മൊബൈല്‍ പാട്രോളിങ് യൂണിറ്റും 26 ബൈക്ക് പാട്രോളിങ് യൂണിറ്റും ജില്ലയിൽ പ്രത്യേക പെട്രോളിംഗ് നടത്തും . കൂടാതെ 30 സ്ഥലങ്ങളില്‍ ശക്തമായ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട് .ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്. വിദ്വേഷ പ്രചാരണം നടത്തിയാല്‍ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ 10.30നാണ് വിധി പറയുക. 56 പുനഃപരിശോധനാ ഹരജികള്‍ അടക്കം 65 ഹരജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലുളളത്. മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സുപ്രീം കോടതിയിൽ നിന്നുണ്ടാകുന്ന തീരുമാനം നിർണായകമാണ്. വിധിയുടെ മറവില്‍ അക്രമമുണ്ടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസിന്റെ മുന്നറിയിപ്പുണ്ട്.