ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി ഉപാധ്യക്ഷ സ്ഥാനം ആവശ്യമെങ്കില്‍ രാജിവെക്കും. കേരളത്തില്‍ ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനിക്കൂ. ബി.ഡി.ജെ.എസ് എസ്.എന്‍.ഡി.പിയുടെ ബി ടീമാണെന്ന് വിചാരിക്കരുതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Related News
അട്ടപ്പാടിയിൽ രണ്ടര വയസുകാരിക്ക് തെരുവുനായ ആക്രമണം
അട്ടപ്പാടി കക്കുപ്പടിയിൽ രണ്ടര വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. കക്കുപ്പടി സ്വദേശി ഷെരീഫിന്റെ മകൾ ഷെൻസ ഫാത്തിമയെ ആണ് ഇന്നലെ തെരുവ് നായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ കുഞ്ഞിനെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലുമായിട്ട് 6 സ്ഥലത്താണ് മുറിവേറ്റത്.
2000 ഓണസമൃദ്ധി ചന്തകള്‍ക്ക് തുടക്കം; കോവിഡ് മാനദണ്ഡം പാലിച്ച് വിപണികള്‍
ഹോര്‍ട്ടികോര്‍പ്പിന്റെയും കൃഷിവകുപ്പിന്റെയും വിഎഫ്പിസികെയുടെയും നേതൃത്വത്തിലാണ് ഓണ സമൃദ്ധി ചന്തകള്‍ ഒരുക്കിയിരിക്കുന്നത് ഹോർട്ടികോർപിന്റെ 2000 ഓണസമൃദ്ധി ചന്തകൾക്ക് തുടക്കമായി. ഓണം വീട്ടിലിരുന്ന് തന്നെ ആഘോഷിക്കുന്നതിനുളള സൗകര്യങ്ങളാണ് സർക്കാർ ഒരുക്കുന്നതെന്ന് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ മാസം 30 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക ഹോര്‍ട്ടികോര്‍പ്പിന്റെയും കൃഷിവകുപ്പിന്റെയും വിഎഫ്പിസികെയുടെയും നേതൃത്വത്തിലാണ് ഓണ സമൃദ്ധി ചന്തകള്‍ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിച്ച പച്ചക്കറികളാണ് വിപണനം നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിപണിയുടെ പ്രവർത്തനം. ഓണചന്തകളുടെ […]
അതിരപ്പിള്ളിയില്‍ കാട്ടാന വീടു തകര്‍ത്തു; വീട്ടുകാര്‍ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു
അതിരപ്പിള്ളി പ്ലാന്റേഷന് മേഖലയില്‍ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളി ശ്രീജയുടെ വീട് കാട്ടാന ഭാഗികമായി തകർത്തു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ അടുക്കള ഭാഗത്തു കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട് മുൻഭാഗം ഭാഗികമായി തകര്‍ന്നു. തോട്ടം മേഖലയിൽ നേരത്തെയും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കൃഷികൾ നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്തിരുന്നു.