വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കുള്ള മറുപടിയാണ് രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലമെന്ന് തുഷാർ ഗാന്ധി. ഫാസിസ്റ്റ് ശക്തികളെ രാജ്യത്ത് നിന്ന് തുരത്താൻ കോൺഗ്രസ് ഇനിയും മുന്നിട്ടിറങ്ങണം . വി.ഡി സവർക്കർക്ക് ഭാരതരത്ന പുരസ്കാരം നൽകണമെന്ന അണ്ണാ ഹസാരെയുടെ പ്രസ്താവന ജനശ്രദ്ധ കിട്ടാനെന്നും തുഷാർ ഗാന്ധി കൊച്ചിയിൽ പറഞ്ഞു.
മഹാത്മ ഗാന്ധിയുടെ 150ആം ജന്മശതാബ്ദിയോട് അനുബന്ധിച്ച് എം.ഇ.എസ് കൊച്ചിയില്‍ നടത്തിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു തുഷാർ ഗാന്ധി. ഫാസിസം വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കുള്ള മറുപടിയാണ് രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം. എന്നാല്‍ വര്‍ഗ്ഗീയതയെ തോല്‍പ്പിക്കുന്നതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള രാഷ്ട്രീയപാര്‍ട്ടികള്‍ ഇനിയും ഒരുപാട് ചെയ്യാനുണ്ട്.
ഫാസിസം വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. വര്‍ഗ്ഗീയതയെ തോല്‍പ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. വി.ഡി സവർക്കർക്ക് ഭാരതരത്ന പുരസ്കാരം നൽകണമെന്ന അണ്ണാ ഹസാരെയുടെ പ്രസ്താവന ജനശ്രദ്ധ കിട്ടാന്‍ വേണ്ടി മാത്രമുളളത്. അണ്ണാ ഹസാരെയുടെ ആത്മാര്‍ഥത നാള്‍ക്കുനാള്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാപ്പു ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയേനെയെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.