Kerala

തൃശൂരിൽ കടയുടമയെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു; അക്രമി എത്തിയത് സ്ത്രീ വേഷത്തിൽ

തൃശൂരിൽ കടയുടമയെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. കുന്നത്തങ്ങാടിയിൽ തുണിക്കടയിൽ കയറി വനിതയായ കടയുടമയെ ചുറ്റികക്കൊണ്ട് തലക്കടിച്ചാണ് പരുക്കേൽപ്പിച്ചത്. പരുക്കേറ്റ അരിമ്പൂർ സ്വദേശി രമ (53) തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീ വേഷത്തിലെത്തിയ ആളാണ് ആക്രമിച്ചതെന്ന് രമ മൊഴി. 

ആക്രമണത്തിനുശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നൽ ഉടൻ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വെളുത്തൂർ പാലോളി വീട്ടിൽ ധനേഷാണ് അക്രമത്തിന് പിന്നിൽ. മോഷണം ആയിരുന്നു ധനേഷിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.