നഗരം കീഴടക്കാൻ തൃശൂരിൽ ഇന്ന് പുലികൾ ഇറങ്ങും. ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടാണ് തൃശൂരിൽ പുലിക്കളി നടക്കുന്നത്. കടുത്ത വർണങ്ങളണിഞ്ഞ പുലിവീരൻമാരും പെൺപുലികളും കരിമ്പുലികളും കുട്ടിപ്പുലികളും നാടിളക്കി പുലിക്കളിയാടും. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. മികച്ച കവറേജുമായി പുലികളി ആവേശം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ട്വന്റിഫോറും ഒരുങ്ങി.
![](https://i0.wp.com/malayalees.ch/wp-content/uploads/2023/09/ul.gif?resize=1200%2C642&ssl=1)