India Kerala

വര്‍ണ വിസ്മയം തീര്‍ത്ത് വെടിക്കെട്ട്; ഇന്ന് പകല്‍പൂരം

വര്‍ണാഭമായ വെടിക്കെട്ടിന് ശേഷം തൃശൂരില്‍ ഇന്ന് പകല്‍പൂരം. ഉച്ചയോടെ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ ഉപചാരംചൊല്ലി പിരിയും. പുലര്‍ച്ചെ 4.30ഓടെ ആരംഭിച്ച വെടിക്കെട്ട് കാണാന്‍ പതിനായിരങ്ങളാണ് തൃശൂരില്‍ കാത്തുനിന്നത്.

പതിവ് തെറ്റിക്കാതെ ഇത്തവണയും കുടമാറ്റം വിസ്മയ കാഴ്ചകളുടേതായി. പൂരതിമിര്‍പ്പിലായിരുന്ന പതിനായിരങ്ങള്‍ കുടമാറ്റ സമയത്ത് ആവേശ കൊടിമുടിയേറി. ഭീകരാക്രമണത്തില്‍ മരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ചുള്ള കുടകളും ഉയര്‍ന്നു.