Kerala

തൃശൂർ പൂരം നാളെ; ഇന്ന് പൂര വിളംബരം

തൃശൂർ പൂരം നാളെ.ഇന്ന് പൂര വിളംബരം.നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത് കൊമ്പൻ എറണാകളം ശിവകുമാർ. തെക്കേ ഗോപുര നട തുറക്കും. ഇതിന് ശേഷം ശ്രീമൂല സ്ഥാനത്തെത്തി മൂന്ന് വട്ടം ശങ്കുതുന്നതോടെ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമാകും. രാവിലെ ഏഴ് മണിയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. 11 മണിയോടെയാകും തെക്കേ ഗോപുര നട തുറക്കുക. നാളെയാണ് തൃശൂർ പൂരം.

നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പൂരവിളംബരമറിയിക്കാനുള്ള നിയോഗം ഇത്തവണയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനാണ്. വടക്കുംനാഥ ക്ഷേത്രത്തോട് ചേര്‍ന്ന ആനപ്പറമ്പില്‍ അതിനുള്ള തയ്യാറെടുപ്പിലാണ് ശിവകുമാര്‍. ആനപ്പറമ്പിലിപ്പോള്‍ പൂരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശിവകുമാര്‍.

മേയ് ഒന്നിന് പൂരം ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ പാറമേക്കാവ് ഭഗവതിയുടെ തിടമ്പുമായും ശിവകുമാറുണ്ടാകും. ഇന്ന് രാവിലെയാണ് കുറ്റൂര്‍ ദേശത്തുനിന്ന് നെയ്തലക്കാവിലമ്മയെയും വഹിച്ച് ശിവകുമാറിന്‍റെ എഴുന്നള്ളത്ത്. മറ്റന്നാളാണ് തൃശൂര്‍ പൂരം.മെയ് ഒന്നിനാണ് ഉപചാരം ചൊല്ലല്‍.