തൃശൂർ പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബർ വാരിയേഴ്സ് എന്ന പേരിലാണ് ഹാക്ക് ചെയ്തിരിക്കുന്നത്. പൊലീസിലെ ക്രിമിനലുകളെ പുറത്താക്കണം എന്ന് ഹാക്കേർസ് പേജിൽ കുറിച്ചു. നെയ്യാറ്റിൻകര സംഭവം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹാക്ക് ചെയ്തത്. വെബ്സൈറ്റ് പൂർവസ്ഥിതിയിലാക്കാൻ ശ്രമം തുടരുന്നു. നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യശ്രമത്തിനിടെ പൊള്ളലേറ്റ് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാരും ആവശ്യമുയര്‍ത്തിയിരുന്നു. വലിയ പ്രതിഷേധമാണ് ചൊവ്വാഴ്ച മരിച്ച രാജന്റേയും അമ്പിളിയുടേയും വീടിന് സമീപം അരങ്ങേറിയത്.
Related News
വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം കൊല്ലത്ത്
വിൻ വിൻ ലോട്ടറി നറുക്കെടുത്തു. ഇന്ന് മുന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം കൊല്ലത്താണ്. WP 160541 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം തിരുവനന്തപുരത്താണ്. WR 589588 രൂപയാണ് രണ്ടാം സമ്മാനം. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേർക്കാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. മുഴുവൻ ഫലമറിയാം : […]
ഗവർണറുടെ ‘കടക്ക് പുറത്ത്’ ജനാധിപത്യവിരുദ്ധം; വി.ഡി സതീശൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, അദ്ദേഹത്തിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മീഡിയ വൺ , കൈരളി മാധ്യമങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് വി ഡി സതീശൻ . മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും അത് ജനാധിപത്യവിരുദ്ധമാണ്. ഗവർണർ ഉൾപ്പെടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഒരു വിഭാഗം മാധ്യമങ്ങളെ ഇറക്കിവിടുന്നതിലൂടെ വിവരം ജനങ്ങളിൽ എത്തിക്കുകയെന്നത് തടയുകയാണ് ഗവർണർ […]
കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു; ആളപായമില്ല
കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന്റെ ഹൗസ് ബോട്ടാണ് കത്തി നശിച്ചത്. പുഴയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു ബോട്ട്. അറ്റകുറ്റ പണി ബോട്ടില്‍ നടന്നിരുന്നു. അഗ്നിശമന സേന എത്തിയപ്പോഴേക്കും ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ച് കഴിഞ്ഞിരുന്നു. ബോട്ടില്‍ വെല്‍ഡിംഗ് ജോലികള്‍ ഉള്‍പ്പെടെ നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഫയര്‍ഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീരത്ത് നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ടായതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.