Kerala

തൃശൂർ മെഡിക്കൽ കോളജിലെ സെമിനാറിൽ ആൺ-പെൺ വിദ്യാർത്ഥികൾ തമ്മിൽ മറ; വിവാദം

തൃശൂർ മെഡിക്കൽ കോളജിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സെമിനാറിനെച്ചൊല്ലി വിവാദം. ആൺ-പെൺ വിദ്യാർത്ഥികളെ തമ്മിൽ മറകെട്ടി വേർതിരിച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. മുജാഹിദ് വിസ്ഡം ഗ്രൂപ്പാണ് സെമിനാർ നടത്തിയത്. പരിപാടിക്ക് കോളജ് യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ‘ജൻഡർ പൊളിറ്റിക്സ്’ എന്ന വിഷയത്തിലായിരുന്നു സെമിനാർ.

ഇക്കഴിഞ്ഞ ആറാം തീയതിയാണ് വിസ്ഡം ഗ്രൂപ്പിൻ്റെ സിആർഐ യൂണിറ്റ് സെമിനാർ സംഘടിപ്പിച്ചത്. വിസ്ഡം ഗ്രൂപ്പിൻ്റെ തന്നെ വിദ്യാർത്ഥി നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തതും ഫേസ്ബുക്കിൽ പോസ്റ്റിട്ടതും. ഈ പോസ്റ്റിലെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ചർച്ചയാക്കിയത്. സംഭവം വിവാദമായതോടെ കോളജ് യൂണിയൻ വിശദീകരണവുമായി രംഗത്തുവരികയായിരുന്നു.