തൃശൂര് കൊറ്റനെല്ലൂരില് കാല്നട യാത്രക്കാരുടെ ഇടയിലേക്ക് കാര് പാഞ്ഞുകയറി. കൊറ്റനെല്ലൂര് സ്വദേശികളായ നാല് പേര് മരിച്ചു. തുമ്പൂര് അയ്യപ്പന്കാവില് ഉത്സവം കഴിഞ്ഞ് മടങ്ങിവെയാണ് അപകടം. അച്ഛനും മക്കളുമാണ് മരിച്ചത്. സുബ്രന്( 54) മകള് പ്രജിത (23) , ബാബു (52) മകന് വിപിന് (29) എന്നിവരാണ് മരിച്ചത്. കാര് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി 12 മണിയോടെയായിരുന്നു അപകടം.
Related News
കളമശ്ശേരിയില് ഇബ്രാഹിം കുഞ്ഞിന് വിജയം ഉറപ്പാണെന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം
കളമശ്ശേരിയിൽ വി.കെ ഇബ്രാഹിം കുഞ്ഞ് സ്ഥാനാർഥിയായാൽ മാത്രമേ മണ്ഡലം നിലനിര്ത്താന് കഴിയൂ എന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം. പാലാരിവട്ടം പാലം അഴിമതി രാഷ്ട്രീയപ്രേരിത ആരോപണം മാത്രമാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇതിന് മറുപടി നല്കുമെന്നും ലീഗ് പ്രാദേശിക നേതാക്കള് പറയുന്നു. കളമശ്ശേരിയില് ഇബ്രാഹീംകുഞ്ഞ് മത്സരിച്ചാല് വിജയം ഉറപ്പാണെന്നും വിവാദങ്ങളൊന്നും തെരഞ്ഞെടുപ്പില് ബാധിക്കില്ലെന്നുമാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ പ്രതീക്ഷ. ജനങ്ങളെ കാര്യങ്ങള് ബോധ്യപ്പെടുത്താന് കഴിയുമെന്ന് ഏലൂര് നഗരസഭ മുന് കൗണ്സിലര് പി.എം അബൂബക്കര് പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസില് […]
നടന് ദേവന്റെ ഭാര്യ അന്തരിച്ചു
നടന് ദേവന്റെ ഭാര്യയും സംവിധായകന് രാമു കാര്യാട്ടിന്റെ മകളുമായ സുമ (55) അന്തരിച്ചു. മൃതദേഹം ഇന്നു തൃശൂര് മൈലിപാടത്തുള്ള വസതിയില് പൊതുദര്ശനത്തിന് വെയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് വടൂക്കര ശ്മശാനത്തില് നടക്കും. മകള് ലക്ഷ്മി, മരുമകന് സുനില്. പരസ്യസംവിധായകന് സുധീര് കാര്യാട്ട് സഹോദരനാണ്. രാമു കാര്യാട്ടിന്റെ അനന്തരവനാണ് ദേവന്.
ഗൗരി ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാൻ നമുക്ക് മുന്നിൽ രണ്ട് ദിവസം മാത്രം ! കൈകോർക്കാം
സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച ഷോർണൂർ കൊളപ്പുള്ളിയിലെ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി ഇനി വേണ്ടത് 4 കോടി രൂപ. ഗൗരിയുടെ തുടർ ചികിത്സയ്ക്കായി മെയ് 2ന് കുടുംബം ബംഗളൂരുവിലേക്ക് പോകും. അതിന് മുൻപ് കുഞ്ഞിന് നാല് കോടി രൂപ കൂടി ലഭിക്കേണ്ടതുണ്ട്. ഗൗരി ലക്ഷ്മിക്ക് മറ്റ് കുട്ടികളെ പോലെ ഓടി നടക്കണമെങ്കിൽ, മുന്നോട്ട് ജീവിക്കണമെങ്കിൽ ഇനി മലയാളികൾ കനിയണം. 16 കോടി രൂപയാണ് ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി വേണ്ടത്. ഇതിൽ 12 കോടി രൂപ ഇതിനോടകം സുമനസുകൾ […]