India Kerala

തൃ​ശൂ​ര്‍ പൂ​രം മു​ന്‍ വ​ര്‍​ഷ​ത്തേ​തു​പോ​ലെ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി സു​നി​ല്‍​കു​മാ​ര്‍

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം മു​ന്‍ വ​ര്‍​ഷ​ത്തേ​തു​പോ​ലെ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍. ആ​ചാ​ര പ്ര​കാ​രം ആ​ര്‍​ഭാ​ട​മാ​യി ത​ന്നെ തൃ​ശൂ​ര്‍ പൂ​രം ന​ട​ത്തും. ശ്രീ​ല​ങ്ക​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​തു​മൂ​ലം പൂ​ര പ്രേ​മി​ക​ള്‍​ക്ക് യാ​തൊ​രു നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി​ല്ലെ​ന്നും പൂ​ര​ത്തി​നെ​ത്തു​ന്ന​വ​ര്‍ സ​ഞ്ചി​ക​ളും ബാ​ഗു​ക​ളും കൊ​ണ്ടു​വ​ര​രു​തെ​ന്ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വെ​ടി​ക്കെ​ട്ടും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തു​പോ​ലെ ത​ന്നെ ന​ട​ത്തും. സു​ര​ക്ഷ​യ്ക്കാ​യി കൂ​ടു​ത​ല്‍ സി​സി​ടി​വി​ക​ള്‍ സ്ഥാ​പി​കു​മെ​ന്നും കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ​യും ഫ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ന്യ​സി​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.