ശബരിമല തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു. കാസർകോട് മഞ്ചേശ്വരം സ്വദേശി അക്ഷയ് , അങ്ങാടിപദവ് സ്വദേശി മോനപ്പ മേസ്ത്രി , ബെജ്ജ സ്വദേശി കിശൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ആറ് പേർക്ക് ഗുരുതരമായ പരിക്കേറ്റു. ശബരിമല ദർശനം പൂർതിയാക്കി കൊല്ലൂർ-മൂകാംബിക ക്ഷേത്ര ദർശനത്തിനായി പോകുന്നതിനിടെയാണ് അപകടം നടന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/05/accident-thrissur.jpg?resize=1200%2C642&ssl=1)