വയനാട് മേപ്പാടി ചുളിക്കയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. കായംകുളം സ്വദേശികളാണ് മരിച്ചത്. ആറംഗ സംഘത്തിൽ മൂന്ന് പേർ രക്ഷപ്പെട്ടു.
കായംകുളം സ്വദേശികളായ ബിജുലാൽ, ജിതിൻ കാർത്തികേയൻ, നിഥിൻ എന്നിവരാണ് മരിച്ചത്. മൃതദേഹം മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. വയനാട്ടിൽ വിനോദയാത്രക്ക് എത്തിയ ആറംഗ സംഘം മൂന്ന് മണിയോടെ ചുളിക്ക സ്കൂളിന് സമീപത്തെ പുഴയിൽ ഇറങ്ങുകയായിരുന്നു. ഒരാളെ രക്ഷിക്കാൻ ശ്രമിക്കവെയാണ് മറ്റ് രണ്ട് പേർ അപകടത്തിൽ പെട്ടത്.
സംഘത്തിലുണ്ടായിരുന്ന കായംകുളം കുന്നത്ത് ആദർശ്, കൊച്ചുവീട്ടിൽ സന്ദീപ്, വല്യരിക്കൽ ആദർശ് എന്നിവർ രക്ഷപ്പെട്ടു.