തമിഴ്നാട് കോതയാറില്‍ കുളിക്കാനിറങ്ങിയ മൂന്ന് മലയാളികള്‍ മുങ്ങിമരിച്ചു. വിഷ്ണു, അരുണ്‍ മോഹന്‍, ശാന്തനു എന്നിവരാണ് മരിച്ചത്. മൂന്ന് പേരും തിരുവനന്തപുരം പാറശ്ശാല സ്വദേശികളാണ്.
Related News
ബാലാമണിയമ്മ പുരസ്കാരം എം. കെ. സാനുവിന്
അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്കാരം പ്രഫ. എം. കെ. സാനുവിന്. മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. സി. രാധാകൃഷ്ണന്, കെ. എല്‍. മോഹനവര്‍മ്മ, പ്രഫ. എം. തോമസ് മാത്യു എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരജേതാവിനെ തെരെഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഏപ്രില്‍ 6ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് പുരസ്കാരസമര്‍പ്പണം നടക്കും. വിവിധ ശാഖകളിലായി നാല്പതിലധികം കൃതികള്‍ എം കെ സാനു രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള […]
കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍; 1398 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു
പ്രകോപനപരവും വിഭാഗീയവുമായ പ്രതികരണങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പട്ടികയിലെ 1398 അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തു. ‘മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച 220 ട്വിറ്റർ ഹാൻഡിലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. 1435 ട്വിറ്റർ ഹാൻഡിലുകളാണ് ബ്ലോക്ക് ചെയ്യാനായി ട്വിറ്ററിന് കേന്ദ്രസർക്കാർ കൈമാറിയത്. ഇതിൽ 1398 ട്വിറ്റർ ഹാൻഡിലുകളും ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഖാലിസ്ഥാൻ ബന്ധം കണ്ടെത്തിയ 1178 ഹാൻഡിലും ട്വിറ്റർ ബ്ളോക്ക് ചെയ്തു. ബാക്കിയുള്ള ഹാൻഡിലും ഡൂപ്ലിക്കേറ്റ് […]
രാഹുൽ ഗാന്ധി ഇന്ന് ഒഡിഷയിൽ
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ഒഡിഷയിൽ എത്തും. ഉച്ചക്ക് തമണ്ടോ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന പരിവർത്തൻ സങ്കൽപ്പ് സമാവേശ് പരിപാടിയെ രാഹുൽ അഭിസംബോധന ചെയ്യും. ഭുവനേശ്വറിൽ നടക്കുന്ന പ്രാദേശിക പത്രത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിലും രാഹുല്‍ പങ്കെടുക്കും. പൊതുതെരഞ്ഞെടുപ്പ് വരെ മാസത്തിലൊരിക്കൽ രാഹുൽ ഒഡീഷ സന്ദർശിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ജിതേന്ദ്ര സിംഗ് അറിയിച്ചു.