India Kerala

മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

മലപ്പുറം കൂട്ടിലങ്ങാടിയിൽ വാഹനാപകടത്തില്‍ മൂന്ന് മരണം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ടാങ്കർ ലോറി ഗുഡ്സ് ഓട്ടോയുമായി ഇടിച്ചാണ് അപകടമുണ്ടായത്.

മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളില്‍ മൂന്ന് പേരാണ് മരിച്ചത്. ഷബീറലി, സൈദുല്‍ ഖാന്‍, സാദത്ത് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.