കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. പ്രതികള്‍ തമിഴ്നാട് തെങ്കാശിയില്‍ നിന്നാണ് പിടിയിലായത്. മൂന്നംഗ കുടുംബമാണ് പിടിയിലായിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പ്രതികള്‍ക്ക് സാമ്പത്തിക ലക്ഷ്യങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുമായി പൊലീസ് സംഘം തെങ്കാശിയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു.ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. ഗോപകുമാര്‍ എന്നയാള്‍ക്ക് മാത്രമാണ് കേസുമായി നേരിട്ട് ബന്ധമുള്ളത്. ഗോപകുമാര്‍ ചാത്തന്നൂര്‍ സ്വദേശിയാണ്. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുക. പ്രതികളുടെ പക്കല്‍ നിന്ന് പിടികൂടിയ വാഹനങ്ങള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനമാണോ എന്നതടക്കം പൊലീസ് പരിശോധിക്കും.
Related News
‘എന്റെ വലംകൈ പോയി… അവസാനമായി ഒന്നുകാണണം’; ഉമ്മന്‍ചാണ്ടിക്കായി കാത്തിരുന്ന് ശശികുമാര്‍
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ഒരു നാടാകെ വിങ്ങുകയാണ്. രോഗത്തിന്റെ അവശതകള്‍ക്കിടയിലും പഴയ ഊര്‍ജസ്വലമായ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ പലരും ധരിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളില്‍ വൈക്കം സ്വദേശി ശശികുമാറുമുണ്ട്. ഭിന്നശേഷിക്കാരനായ ശശികുമാറിന് സഞ്ചരിക്കാന്‍ വാഹനം അനുവദിച്ച് നല്‍കിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ ശശികുമാര്‍ വൈക്കത്ത് നിന്നും പുതുപ്പള്ളിയിലേക്ക് ഓടിയെത്തി. ഇന്നലെ രാവിലെ പുതുപ്പള്ളിയില്‍ എത്തിയ ശശികുമാര്‍ ഇതുവരെ തിരിച്ച് വീട്ടിലേക്ക് പോയിട്ടില്ല. തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി എത്തുന്ന ഉമ്മന്‍ചാണ്ടിയുടെ […]
സ്വർണ കടത്ത് കേസ്: മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
റമീസിൽ നിന്നും സ്വർണം വാങ്ങിയവരാണ് പിടിയിലായത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്വർണ കടത്ത് കേസില്‍ മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. റമീസിൽ നിന്നും സ്വർണം വാങ്ങിയവരാണ് പിടിയിലായത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാള്‍ കീഴടങ്ങുകയുമായിരുന്നു എന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ റമീസ് റിമാന്‍ഡിലാണുള്ളത്. കേസില്‍ എന്‍.ഐ.എയുടെ എഫ്ഐആര്‍ പ്രകാരം നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന […]
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ലോക്ക് ഡൗണിന് ശേഷമുള്ള കരാറുകളില്‍ ചില അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറാകാത്തതിനാലാണ് നിര്‍മാതാക്കളുടെ നടപടി. തിയറ്ററുകള്‍ തുറന്നാലും വിനോദനികുതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലാപാട് മാറ്റാതെ റിലീസ് വേണ്ടെന്നാണ് സംഘടന തീരുമാനം. ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമ മേഖല പ്രതിസന്ധിയിലായതോടെയാണ് പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും താരസംഘടനയായ അമ്മയും ആവശ്യത്തോട് അനുഭാവപൂര്‍വമാണ് പ്രതികരിച്ചത്. അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന് അമ്മ അംഗങ്ങളോട് […]