തോട്ടപ്പള്ളി കരിമണൽ ഖനനത്തിനെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി. പൊഴിമുഖത്തെ ഖനനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നേരിടാനാണ് മണൽനീക്കമെന്ന സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചു. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കോടതിയിൽ സർക്കാർ വ്യക്തമാക്കി. പൊഴിമുഖത്തെ ഖനനം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ എം.എച്ച് വിജയനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കരിമണൽ ഖനനം നടക്കുന്നുവെന്ന് ആരോപിച്ച് പ്രദേശത്ത് വലിയ സമരം നടന്നുവന്നിരുന്നു. ഇതിനിടെ സിപി ഐ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയും പൊലീസും അവിടുത്തെ നാട്ടുകാരും തമ്മിൽ സംഘർഷവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയിൽ നിന്ന് നാട്ടുകാർക്കും സമരസമിതിക്കും ഇപ്പോൾ തിരിച്ചടിയുണ്ടായിരിക്കുന്നത്.
Related News
ഷാരോൺ വധക്കേസ്: പ്രതി ഗ്രീഷ്മ അറസ്റ്റിൽ
പാറശാലയിലെ പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. നെടുമങ്ങാട് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമത്തിനെ തുടർന്ന് ചികിത്സയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയിൽ വച്ചാണ് പൊലീസ് രേഖപ്പെടുത്തിയത്. ഗ്രീഷ്മയുടെ മൊഴി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. മജിസ്ട്രേറ്റ് എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു അറസ്റ്റ്. രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് ശുചിമുറിയിലേക്ക് പോയ ഗ്രീഷ്മ ലൈസോൾ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഛർദിച്ചതിനെ തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. […]
സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം; മന്ത്രി ജി സുധാകരന് എതിരെ പരാതി
മന്ത്രി ജി സുധാകരനെതിരെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്കിയ പരാതി രാഷ്ട്രീയ വിവാദത്തിലേക്ക്. വോട്ടെടുപ്പിന് പിന്നാലെ ആലപ്പുഴയിലെ സിപിഐഎമ്മില്‍ രൂപപ്പെട്ടിരിക്കുന്ന ഉള്‍പാര്‍ട്ടി പ്രശ്നങ്ങളെ നീരീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് ഈ പരാതി ഉയര്‍ത്തിക്കാട്ടി രംഗത്ത് എത്തി. മന്ത്രിക്കെതിരെ കേസ് എടുക്കാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ജി സുധാകരന് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. […]
സംസ്ഥാന സെക്രട്ടറിയുടെ മക്കളുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദങ്ങളുണ്ടാകുന്നതിൽ നേതൃത്വത്തിന് അതൃപ്തി
സംസ്ഥാന സെക്രട്ടറിയുടെ മക്കളുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദങ്ങളുണ്ടാകുന്നതിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തി. പാർട്ടിയുമായി ബന്ധപ്പെടാത്ത വിവാദങ്ങളിൽ പോലും നേതൃത്വം മറുപടി പറയേണ്ടി വരുന്നതിലാണ് നേതാക്കള്‍ക്ക് അതൃപ്തിയുള്ളത്. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തിൽ യാതൊരു തരത്തിലുള്ള പ്രതിരോധവും സ്വീകരിക്കേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ. ദുബൈയിൽ ബിനോയ് കോടിയേരി കോടികളുടെ തട്ടിപ്പു നടത്തിയെന്ന ആരോപണത്തിന്റെ അലയൊലികൾ കെട്ടടങ്ങിയതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറിയുടെ മകനെതിരെ മറ്റൊരാരോപണം കൂടി ഉയർന്നിരിക്കുന്നത്.സംസ്ഥാന സെക്രട്ടറിയുടെ മക്കളുമായി ബന്ധപ്പെട്ട തുടർച്ചയായ വിവാദങ്ങളിൽ പാര്‍ട്ടി പ്രതിക്കൂട്ടിലാവുന്നതില്‍ നേതൃതലത്തില്‍ കടുത്ത അതൃപ്തിയുണ്ട്.പാര്‍ട്ടിയുമായി […]