Kerala

അഭയ കേസ്: ജാമ്യം കിട്ടിയത് ദൈവം തന്ന അവസരം, കുറ്റബോധമില്ലെന്ന് തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും

അഭയ കേസില്‍ ജാമ്യം കിട്ടിയത് ദൈവം തന്ന അവസരമായി കണക്കാക്കുന്നുവെന്ന്ജയില്‍മോചിതനായഫാദര്‍തോമസ് കോട്ടൂര്‍. കുറ്റബോധം ഇല്ലെന്ന് സിസ്റ്റര്‍ സെഫിയും പ്രതികരിച്ചു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ഒപ്പിടുന്നതിനാണ് ഇരുവരും കൊച്ചി സിബിഐ ഓഫീസില്‍ എത്തിയത്. എന്നാല്‍ ഒപ്പിടുന്നത് സംബന്ധിച്ച് വ്യക്തതയായിട്ടില്ലെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.

അഭയ കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കൊച്ചി സിബിഐ ഓഫീസില്‍ എത്തിയത്.താന്‍ കര്‍ത്താവിന്റെ ഇടയനാണെന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നുമായിരുന്നു ഫാദര്‍ തോമസ് കോട്ടൂരിന്റെ പ്രതികരണം. കുറ്റബോധം ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് സിസ്റ്റര്‍ സെഫിയും മറുപടി നല്‍കി.

എന്നാല്‍ കൊച്ചിയിലെ സിബിഐ ഓഫീസില്‍ ആണോ തിരുവനന്തപുരത്തെ ഓഫീസിലാണോ ഒപ്പിടേണ്ടത് എന്നതില്‍ വ്യക്തത വരുത്താന്‍ ഉണ്ടെന്നും ഇക്കാര്യത്തില്‍ തിങ്കളാഴ്ച വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഇരുവരുടെയും അഭിഭാഷകര്‍ പറഞ്ഞു. ഫാ.തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ച് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ഇന്നലെയാണ് ഇരുവരും ജയില്‍ മോചിതരായത്. വിചാരണ കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ ഇരുവര്‍ക്കും ജാമ്യത്തില്‍ തുടരാം.