ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കിയില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തോമസ് ഐസക്ക്. ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളം പദ്ധതിയുമായി സഹകരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പുമായി കേരളം മുന്നോട്ട് പോവുകയാണെന്നും തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.
Related News
വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ്; സത്യത്തിന്റെ വിജയമെന്ന് ലീഗ്
താന്‍ ആരെയും വ്യക്തിഹത്യ ചെയ്യുകയോ പേരെടുത്ത് പരാമർശിക്കുകയോ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ്. എന്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതെന്ന് പരിശോധിക്കുകയാണ്. വിധി പ്രസ്താവിച്ച ജഡ്ജി രണ്ട് ദിവസത്തിനകം വിരമിക്കും. ഇതിനിടെ വാർത്ത സൃഷ്ടിക്കാനാണ് വിധിയെന്ന് സംശയിക്കുന്നുവെന്നും കാരാട്ട് റസാഖ് പറഞ്ഞു. സത്യത്തിന്റെ വിജയമാണ് കാരാട്ട് റസാഖിനെതിരായ കേസിൽ ഉണ്ടായതെന്നും വിധി സ്വാഗതം ചെയ്യുന്നുവെന്നും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു.
കോൺഗ്രസ് ബൂത്ത് പുനഃസംഘടന ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംസ്ഥാന തലത്തിൽ ബൂത്ത് കമ്മിറ്റികൾ ഇന്ന് പുനഃസംഘടിപ്പിക്കും. എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഒരേ സമയമാണ് പുനഃസംഘടന നടക്കുക. എല്ലാ നേതാക്കളും അവരവരുടെ സ്വന്തം ബൂത്തിന്റെ ചുമതല ഏറ്റെടുത്താണ് പുനഃസംഘടന നടത്തുക. താഴേത്തട്ടിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒരു ദിവസം ഒരേസമയം ബൂത്ത് തല സംഗമങ്ങൾ ചേരുന്നത്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വന്തം ബൂത്തായ ചോമ്പാലയിൽ ചുമതല ഏറ്റെടുത്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കോൺഗ്രസ് […]
ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ടോ എന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി
അതിര്‍ത്തി തര്‍ക്കം ഉന്നയിക്കാന്‍ മിര്‍സാ ഗാലിബിന്റെ വരികള്‍ ഉപയോഗിച്ച് അമിത് ഷായെ രാഹുല്‍ കടന്നാക്രമിച്ചിരുന്നു ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ടോ എന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിര്‍ത്തി തര്‍ക്കം ഉന്നയിക്കാന്‍ മിര്‍സാ ഗാലിബിന്റെ വരികള്‍ ഉപയോഗിച്ച് അമിത് ഷായെ രാഹുല്‍ കടന്നാക്രമിച്ചിരുന്നു . ഇതിന് മറ്റൊരു കവിതയുമായി രാജ്നാഥ് സിങ് മറുപടിയും പറഞ്ഞു. ഇതിന് പിന്നാലെയാണ് നേരിട്ടുള്ള ചോദ്യവുമായി രാഹുല്‍ രംഗത്തെത്തിയത്. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുന്നോടിയായി അതിഥി തൊഴിലാളികളുടെ […]