എന്‍.സി.പി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.
Related News
വിക്രംലാന്ഡറിന്മേലുള്ള ഐ.എസ്.ആര്.ഒയുടെ പ്രതീക്ഷ മങ്ങുന്നു
ചാന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ഭാഗമായ വിക്രംലാന്ഡറിന്മേലുള്ള ഐ.എസ്.ആര്.ഒയുടെ പ്രതീക്ഷ മങ്ങുന്നു. ലാന്‍ഡറുമായി ഇതുവരെ ആശയവിനിമയം പുനസ്ഥാപിക്കാനായില്ല. ചന്ദ്രന് പൂര്‍ണമായും രാത്രിയിലേക്ക് നീങ്ങുന്നത് വരെ ശ്രമം തുടരും. ഇന്നോ നാളെയോ ചന്ദ്രനില്‍ രാത്രിയാകും. അതേ സമയം ലാന്‍ഡര്‍ വീണസ്ഥലം കേന്ദ്രീകരിച്ച് നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കൂടുതല്‍ വിശകലനം ചെയ്ത് വരികയാണ്. ദക്ഷിണദ്രുവത്തിലെ നിഴല്‍ നിറഞ്ഞ പ്രദേശമാണ് ഓര്‍ബിറ്ററിന്റെ ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. ഇതില്‍ നിന്നും വിക്രം ലാന്‍ഡറിനെ കണ്ടെത്താനായിട്ടില്ലെന്നാണ് നാസയെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. […]
മെട്രോ നഗരമായി വളരുമ്പോഴും കൊച്ചിയിലെ വെളളക്കെട്ടിന് അറുതിയായില്ല
മെട്രോ നഗരമായി വളരുമ്പോഴും കൊച്ചിയിലെ വെളളക്കെട്ടിന് ഇപ്പോഴും പരിഹാരമായില്ല. മാലിന്യസംസ്കരണം വെല്ലുവിളിയായിത്തന്നെ ഇപ്പോഴും നിലനില്ക്കുന്നു. ഇതോടെ പകര്‍ച്ചവ്യാധി ഭീഷണിയും വര്‍ധിച്ചു. ഗതാഗതക്കുരുക്ക് പതിവായ കൊച്ചിയില്‍ മഴക്കാലമായതോടെ അപകടങ്ങളും പതിവാകുന്നു. കൊച്ചി നഗരത്തെ വെളളക്കെട്ടിലാക്കാന് തോരാതെ പെയ്യുന്ന പേമാരി വേണ്ട. ചെറിയ മഴ പെയ്താല്‍ പോലും അര മണിക്കൂര്‍ കൊണ്ട് കൊച്ചി നഗരം വെളളക്കെട്ടുകളാല്‍ നിറയും. വെളളം ഒഴുകിപ്പോകേണ്ട ഓടകളും കാനകളും മാലിന്യങ്ങള്‍ കൊണ്ട് കുമിഞ്ഞ് കൂടിയിരിക്കുകയാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇതുവരെ സുരക്ഷിതമായ മാലിന്യ സംസ്കരണ പ്ലാന്റ് […]
മോദി പ്രഖ്യാപിച്ചത് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കോവിഡ് പാക്കേജ്; പക്ഷേ ഇത്രയും പണം എവിടെ നിന്ന്?
20 ലക്ഷം കോടിയുടെ ബൃഹത്തായ പാക്കേജിനുള്ള പണം കണ്ടെത്തുക എളുപ്പമല്ലെങ്കിലും ഇത് സാധ്യമാണെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി നല്‍കിയത്. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കോവിഡ് പാക്കേജുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. എന്നാല്‍ ഇത്രയും പണം രാജ്യം എവിടെ നിന്നും കണ്ടെത്തുന്ന ചോദ്യത്തിന് മോദിയുടെ പ്രസംഗത്തിലെവിടെയും ഉത്തരമുണ്ടായിരുന്നില്ല. ഭൂമി, തൊഴില്‍, പണലഭ്യത, വായ്പ മുതലായ മേഖലകളില്‍ സമഗ്രമായ ഉത്തേജനം ലക്ഷ്യമിടുന്ന പാക്കേജ് സാമ്പത്തിക മേഖലയില്‍ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചത്. പ്രതീക്ഷിച്ച മിക്ക പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി […]