India Kerala

തിരുവനന്തപുരം ആലംകോട്ട് ലോറിയും കാറും കൂട്ടിയിടിച്ചു; നാല് മരണം

തിരുവനന്തപുരം:ആലംകോട് കൊച്ചുവിളയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് സംഭവം.

കണ്ടെയ്‌നര്‍ ലോറിയും മാരുതി ആള്‍ട്ടോയുമാണ് കൂട്ടിയിടിച്ചത്.മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറി,കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു.