എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐയെ സ്ഥാനത്തുനിന്ന് നീക്കി. ക്രൈമിലേക്കാണ് ആര് ബിജുവിനെ മാറ്റിയിരിക്കുന്നത്. ഷാഡോ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ഷാഫിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ആര് ബിജുവാണ് പരീക്ഷപേപ്പറുകളും സീലും റെയ്ഡില്‍ കണ്ടെത്തിയത്.
Related News
ഐഫോണ്‍ വിവാദം; വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്
ഐഫോൺ വിവാദത്തിൽ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലൈഫ് മിഷന് ഇടപാടില്‍ കോഴ നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് .ഈപ്പന് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിര്‍ദേശ പ്രകാരം താന്‍ ആറ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്നും യൂണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് വിവരങ്ങള്‍ കസ്റ്റംസിന് നേരത്തെ […]
വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ്; സത്യത്തിന്റെ വിജയമെന്ന് ലീഗ്
താന്‍ ആരെയും വ്യക്തിഹത്യ ചെയ്യുകയോ പേരെടുത്ത് പരാമർശിക്കുകയോ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ്. എന്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതെന്ന് പരിശോധിക്കുകയാണ്. വിധി പ്രസ്താവിച്ച ജഡ്ജി രണ്ട് ദിവസത്തിനകം വിരമിക്കും. ഇതിനിടെ വാർത്ത സൃഷ്ടിക്കാനാണ് വിധിയെന്ന് സംശയിക്കുന്നുവെന്നും കാരാട്ട് റസാഖ് പറഞ്ഞു. സത്യത്തിന്റെ വിജയമാണ് കാരാട്ട് റസാഖിനെതിരായ കേസിൽ ഉണ്ടായതെന്നും വിധി സ്വാഗതം ചെയ്യുന്നുവെന്നും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു.
പെഗസിസ് വിഷയം; സുപ്രീംകോടതിയുടെ ഇടപെടലിൽ സത്യം തെളിയും; ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമെന്ന് രാഹുൽ ഗാന്ധി
പെഗസിസ് വിഷയത്തിൽ സുപ്രീംകോടതി വിധി പ്രതിപക്ഷത്തിൻറെ ആവശ്യങ്ങൾ അംഗീകരിച്ചതിൻറെ തെളിവെന്ന് രാഹുൽഗാന്ധി. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ സത്യം തെളിയുമെന്ന് വിശ്വസിക്കുന്നു. ഫോണുകൾ ആർക്കുവേണ്ടി, എന്തിന് വേണ്ടിയാണ് ചോർത്തിയതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ”പെഗസിസ് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ്. രാജ്യത്തിനും രാജ്യത്തെ സംവിധാനങ്ങൾക്കും എതിരെയാണ് പെഗസിസ് ആക്രമണം. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി സത്യം പുറത്തുകൊണ്ടുവരുമെന്ന് […]