തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സ്റ്റോർ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയെന്ന് പരിശോധനാ റിപ്പോർട്ട്. അനാവശ്യമായി സാധന സാമഗ്രികൾ വാങ്ങിക്കൂട്ടിയെന്നും കാലാവഘധി കഴിഞ്ഞ മരുന്നുകൾ സ്റ്റോറിൽ സൂക്ഷിച്ചെന്നുമാണ് കണ്ടെത്തൽ. ആരോഗ്യ വകുപ്പിന്റെ സ്റ്റോഴ്സ് വേരിഫിക്കേഷൻ സംഘമാണ് പരിശോധന നടത്തിയത്. സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകൾക്കായി ജനം വലയുന്നതിനിടെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് മരുന്നുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചത്. സ്റ്റോർ സൂക്ഷിപ്പിലെ ക്രമക്കേഡിൽ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം അവസാനത്തോടെ […]
അരികൊമ്പൻ വിഷയത്തിൽ സമർപ്പിച്ച ഹർജി തള്ളി സുപ്രിംകോടതി. വിദഗ്ധസമിതി റിപ്പോർട്ടിൽ ഇടപെടാൻ ആവില്ല എന്ന നിലപാട് സ്വീകരിച്ചാണ് സുപ്രീംകോടതി നടപടി. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് വിദഗ്ധസമിതി റിപ്പോർട്ടിനെ മുഖവിലയ്ക്ക് എടുത്താണ് സുപ്രിം കോടതിയും അരി കൊമ്പൻ വിഷയത്തെ പരിഗണിച്ചത്. അരികൊമ്പനെ പിടികൂടി മൊരുക്കാൻ ഉള്ള അനുവാദം ആണ് തേടുന്നതെന്ന് സംസ്ഥാനം വ്യക്തമാക്കി. മെരുങ്ങിയതിന് ശേഷം കാട്ടാനയെ സ്വാഭാവിക അവാസവ്യവസ്ഥയിലെയ്ക്ക് അടക്കം വിടുന്നത് പരിഗണിയ്ക്കാം എന്നായിരുന്നു നിലപാട്. സുപ്രിംകോടതി ഈ നിലപാടിനൊട് വിയോജിച്ചു. […]
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]