തിരുവനന്തപുരം ആർസിസിയിൽ ജീവനക്കാരുടെ സൂചന പണിമുടക്ക്. ശമ്പള കുടിശിക, പെൻഷൻ അപാകതകൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഡയറക്ടറുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരാണ് സൂചന പണിമുടക്ക് നടത്തുന്നത്.
Related News
ആലപ്പുഴയിൽ ജ്വല്ലറിയിലും ക്ഷേത്രത്തിലും മോഷണം
ആലപ്പുഴയിൽ ജ്വല്ലറിയിലും ക്ഷേത്രത്തിലും മോഷണം. കരുവാറ്റയിൽ ജ്വല്ലറി കുത്തിതുറന്ന് 25 പവനിലധികം സ്വർണം കവർന്നു. ചന്തിരൂർ കുമർത്തുപടിയിലെ ക്ഷേത്രത്തിൽ നിന്ന് പതിനായിരം രൂപയാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മീഡിയവണ്ണിന് ലഭിച്ചു. ദേശീയപാതക്കരികിലെ ബ്രദേഴ്സ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് മോഷണം. ഉടമയുടെ ഫോണില്‍ സിസിടിവി അലാറം അടിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടനെ തന്നെ ഉടമ സംഭവസ്ഥലത്തെത്തിയപ്പോള്‍ ഷട്ടര്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. ജ്വല്ലറിയില്‍ നിന്ന് അഞ്ചുമാലയാണ് മോഷ്ടിച്ചത്. അത് ഏകദേശം 25 പവന് തൂക്കം […]
”മുഖ്യമന്ത്രിയെ ഒക്കെ അങ് കുടുക്കി കളയാം എന്ന പൂതി മനസ്സില്‍ വെച്ചാൽ മതി”
വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുള്‍പ്പെട്ട വിജിലന്‍സ് തന്നെ സംസ്ഥാന സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നത് ഉചിതമാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എന്ത് അസംബന്ധവും വിളിച്ച് പറയുന്ന നാവുണ്ടായത് കൊണ്ട് അത് ചെയ്യരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ മന്ത്രിയുമൊക്കെ എന്തോ കുറ്റം ചെയ്തവരാണെന്നും, അവരെ എല്ലാവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിക്കാനിരിക്കുകയാണെന്നുമൊക്കെയാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ ആ പൂതി അങ് മനസ്സില്‍ വെച്ചാല്‍ മതി. വിജിലൻസ് എന്നത് സ്വതന്ത്രമായ ഒരു […]
വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച സംഭവം: പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ലൈഫ് മിഷന് പദ്ധതിക്ക് ആവശ്യമായ രേഖകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ വില്ലേജ് ഓഫീസറെ തടഞ്ഞ് വെച്ചിരുന്നു. തൃശൂര്‍ പുത്തൂരില്‍ വനിതാ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വില്ലേജ് ഓഫീസറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. ലൈഫ് മിഷന് പദ്ധതിക്ക് ആവശ്യമായ രേഖകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ വില്ലേജ് ഓഫീസറെ തടഞ്ഞ് വെച്ചിരുന്നു. ഇന്നലെ വൈകീട്ടാണ് […]