ട്രെയിൻ എഞ്ചിൻ തകരാറിനെ തുടർന്ന് തിരുവനന്തപുരം – നിസാമുദീൻ എക്സ്പ്രസ് നിർത്തിയിട്ടു. തൃശൂർ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ്
ട്രെയിൻ എഞ്ചിൻ തകരാറിലായത്. ഇന്ന് രാവിലെ 6.15 നാണ് സംഭവം. മറ്റൊരു താൽക്കാലിക എഞ്ചിൻ എത്തിച്ച്, അത് ഉപയോഗിച്ചാണ് ട്രെയിൻ പ്ലാറ്റ്ഫോമിലെത്തിച്ചത്. മറ്റൊരു എഞ്ചിൻ എത്തിച്ച് ട്രെയിൻ സർവീസ് പുനരാരംഭിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം.
Related News
സംസ്ഥാനത്ത് പ്രളയ സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ
സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സ്ഥിതി രൂക്ഷമാണെന്നും റിപ്പോർട്ടുണ്ട്. പ്രളയ മുന്നറിയിപ്പ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സിനി മിനോഷാണ് ട്വന്റിഫോറിനോട് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ കഴിഞ്ഞ കുറെ മണിക്കൂറുകളായി മഴ തകർത്ത് പെയ്യുകയാണ്. ഓരോ മണിക്കൂറിലും കേരളത്തിലെ നദികളിലെ ജലനിരപ്പ് പരിശോധിച്ച് വരികയാണ്. നിലവിൽ മണിമല, അച്ചൻകോവിലാറുകളിലാണ് ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നിരിക്കുകയാണ്. അടുത്ത രണ്ട് ദിവസം നിർണായകമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ഐഎംഡി നൽകുന്ന വിവരം പ്രകാരം അടുത്ത രണ്ട് […]
കരിപ്പൂരില്‍ സ്വർണക്കടത്തുകാരെ കൊള്ളയടിച്ചു
കരിപ്പൂരില്‍ സ്വർണക്കടത്തുകാരെ കൊള്ളയടിച്ചു. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 900 ഗ്രാം സ്വർണമാണ് കൊള്ളയടിച്ചത്. കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിലാണ് സംഭവം. 35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്.
നിയന്ത്രണംവിട്ട കാര്‍ മാറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്
കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തും സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. പയ്യന്നൂര്‍ – ചെറുപുഴ റോഡില്‍ മുണ്ടീറ്റുപാറയില് ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിയ കാര്‍ റോഡില്‍ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലമായതിനാലും ഇരുട്ട് മൂടിയതിനാലും ഏറെ കഴിഞ്ഞാണ് അപകടത്തില്‍ പെട്ട കാര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വാഹനത്തിനുളളില്‍ നിന്നും ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ പോലീസ് […]