തിരുവനന്തപുരത്ത് പഴകിയ മത്സ്യം പിടികൂടി. നെടുമങ്ങാട് വിൽപ്പനയ്ക്കെത്തിച്ച മത്സ്യമാണ് പിടികൂടിയത്. രണ്ടു ടൺ പഴകിയ മത്സ്യം പിടിച്ചെടുത്തു. വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം എത്തിച്ചത്. നഗരസഭ ഹെൽത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും ചേർന്നാണ് ഇത് പരിശോധിച്ചത്.
Related News
കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കാന്‍ ജോസഫ് വിഭാഗം
കോട്ടയം ജില്ല പഞ്ചായത്ത് പിടിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി ജോസഫ് വിഭാഗം. നാളെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കങ്ങഴ ഡിവിഷനിലെ അജിത്ത് മുതിരമലയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് ജോസഫ് വിഭാഗം വിപ്പ് നല്കി. നേരത്തെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം വിപ്പ് നല്‍കിയിരുന്നു. പാല ഉപതെരഞ്ഞെടുപ്പിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഔദ്യോഗിക പക്ഷമെന്ന നിലയില്‍ ജോസ് കെ മാണി വിഭാഗം യു.ഡി.എഫുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് […]
ഇതരസംസ്ഥനത്ത് കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് സ്വന്തം വാഹനത്തില്‍ നാട്ടിലെത്തുക അപ്രായോഗികമാണ്, സംഘമായി ബസുകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വലിയ തുക നല്‍കേണ്ടിവരുന്നതായും ഇവര്‍ പറയുന്നു ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക് തിരികെ നാട്ടിലേക്ക് എത്താനായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് സ്വന്തം വാഹനത്തില്‍ നാട്ടിലെത്തുക അപ്രായോഗികമാണ്. സംഘമായി ചേര്‍ന്ന് ബസുകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും വലിയ തുക നല്‍കേണ്ടി വരുന്നതായും ഇവര്‍ പറയുന്നു. ഹൈദരബാദ് അടക്കമുള്ള സ്ഥലങ്ങളില്‍ വിവിധ സര്‍വകാലാശാലകളിലായി നിരവധി മലയാളി […]
മുട്ടാർ പുഴയില്‍ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും
മുട്ടാർ പുഴയില്‍ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാധ്യത. ഇതിന് മുന്നോടിയായി കേസിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. കേസന്വേഷണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുളള ആലോചന. പെണ്‍കുട്ടിയുടെ പിതാവ് സനുമോഹന്റെ തിരോധാനത്തെ കുറിച്ചും ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചു. പത്ത് ദിവസത്തിലേറെയായി തമിഴ്നാട്ടിലെ വിവിധ മേഖലകളിൽ തിരച്ചിൽ നടത്തിയെങ്കിലും സനുമോഹനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. സനുമോഹന് ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് കേസന്വേഷണം […]