Kerala

വെഞ്ഞാറമ്മൂട് കൊലപാതകം സിപിഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികൾ തമ്മിലുണ്ടായ സംഘർഷം : തിരുവനന്തപുരം ഡിസിസി : ദൃശ്യങ്ങളിൽ വിശദീകരണവുമായി ഡിസിസി

വെഞ്ഞാറമ്മൂട് കൊലപാതകം സിപിഐഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഫലമാണെന്ന് കോൺഗ്രസ് നേതാക്കൾ. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു ആരോപണം. കോൺഗ്രസ് നേതാക്കളായ എം.എം.ഹസ്സൻ, കെ എസ് ശബരീനാഥൻ, പാലോട് രവി, നെയ്യാറ്റിൻകര സനൽ എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പ്രതികളെ ജാമ്യത്തിലിറക്കാൻ പോയത് സിപിഐഎമ്മുകാരനായ അഭിഭാഷകനാണ്. ചേരിപ്പോരിന്റെ ഫലമായി ഉണ്ടായ കൊലപാതകമാണെന്നും സിസിടിവി ദൃശ്യങ്ങളിലുള്ള പ്രതികളുള്ളത് എഎ റഹീമിന്റെ കസ്റ്റഡിയിലാണെന്നും നേതാക്കൾആരോപിച്ചു. കേരള പൊലീസ് അന്വേഷിച്ചാൽ യഥാർത്ഥ പ്രതികളെ പിടികൂടാനാകില്ല. സിബിഐ അന്വേഷണം വേണം.

thiruvananthapuram dcc on venjramoodu murder

നാല് ബൈക്കിലായി എത്തിയ 12 പേരുടെ കൈയിലും ആയുധങ്ങളുണ്ടായിരുന്നു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു, ബാക്കിയുള്ളവർ എവിടെയെന്ന് പാലോട് രവി ചോദിക്കുന്നു. അറസ്റ്റിലായി സതി സിഐടിയുവിന്റെ പ്രധാനപ്പെട്ട പ്രവർത്തകനാണെന്ന് കെ.എസ്.ശബരിനാഥൻ പറഞ്ഞു.
സാക്ഷി പറഞ്ഞ ഷഹീൻ സിസിടിവി ദൃശ്യങ്ങളിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.