കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ആവശ്യം ന്യായമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ മീഡിയവണിനോട്
നിലവില്‍ ഐ.എസ്.എ ല്‍ മത്സരങ്ങള്‍ ആരംഭിച്ചതിന് ശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. ഈസാഹചര്യത്തിലാണ് കൊച്ചി സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജി.സി.ഡി.എക്ക് ഇന്നലെ കത്ത് നൽകിയത്.കെ സി എ യുടെ ന്യായമായ ആവശ്യമാണ്. അതുകൊണ്ട് തന്നെ സ്റ്റേഡിയം മത്സരങ്ങൾക്കായി സജീവമാക്കുന്നത് സ്വാഗതാർഹമാണെന്നും ജിസിഡിഎ ചെയര്‍മാന്‍ വി സലീം പ്രതികരിച്ചു.ബ്ലാസ്റ്റേഴ്സ് ഫിക്സ്ചർ തയ്യാറാക്കുന്നത് ജിസിഡിഎയെ നേരത്തെ അറിയിച്ചാൽ കെ.സി.എക്ക് ക്രിക്കറ്റ് മത്സരങ്ങൾക്കായി സ്റ്റേഡിയം വിട്ടുനൽകുന്നത് എളുപ്പമാകും.
കേരള ബ്ലാസ്‌റ്റേഴ്സ് ഫുട്‌ബോള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടി ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ചകാര്യം മാധ്യമങ്ങളിലൂടെയാണ് ജി.സി.ഡി.എ അറിഞ്ഞത്. ഈ നടപടി ശരിയായില്ല എന്ന വിമര്‍ശനം ജി.സി.ഡി.എ ചെയര്‍മാന്‍ ഉന്നയിക്കുന്നുണ്ട്. കൊച്ചി ഗ്രൗണ്ടിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് കോഴിക്കോട് ഹോം ഗ്രൗണ്ടാക്കുന്നത് എന്ന അഭ്യൂഹത്തിന് ബ്ലാസ്റ്റേഴ്സിന്‍റെ മൌനം കാരണമാകും ഇക്കാര്യത്തില്‍ കാണികളോടെങ്കിലും വ്യക്തതവരുത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഐ.എസ്.എല്‍ മത്സരങ്ങള്‍ ആരംഭിച്ചതിന് ശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല.
ഈ സാഹചര്യത്തിലാണ് കൊച്ചി സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജി.സി.ഡി.എക്ക് ഇന്നലെ കത്ത് നൽകിയത്. നിലവില്‍ മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത് വടക്കേ മലബാറിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മത്സരം കാണാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല, ഐ.എസ്.എല്‍ വരുന്നതിന് മുമ്പ് സ്റ്റേഡിയം പരിപാലിച്ചിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം അനുവദിക്കണമെന്ന് ജി.സി.ഡി.എയോട് ആവശ്യപ്പെടുന്നത്.