തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ പൂര വിളംബരത്തിനു മാത്രം എഴുന്നെള്ളിക്കാമെന്ന് സർക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. പൊതുതാല്പര്യം എന്ന് പറഞ്ഞു ഭാവിയിൽ ഇത് അംഗീകരിക്കരുത്, അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം, ജനങ്ങളെ നിശ്ചിത അകലത്തിൽ മാറ്റി നിർത്തണം, ആനയ്ക്ക് പ്രകോപനം ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കണം, അപകടം ഉണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന ഉറപ്പ് ആന ഉടമകൾ നിന്നും രേഖാമൂലം വാങ്ങണം എന്നും നിയമോപദേശത്തില് പറയുന്നു. നാട്ടാന പരിപാലന നിയമം പാലിക്കണമെന്നും ആനയ്ക്ക് ഇൻഷുറൻസ് ഉണ്ടെന്നു ഉറപ്പാക്കണമെന്നും നിയമോപദേശം നല്കിയിട്ടുണ്ട്.
Related News
യാത്രക്കാരിൽ നിന്നും ഒരുകോടി രൂപ പിഴ ഈടാക്കി വനിതാ ടിക്കറ്റ് ഇൻസ്പെക്ടർ; അഭിനന്ദനുമായി റെയിൽവെ മന്ത്രാലയം
യാത്രക്കാരിൽ നിന്നും ഒരു കോടി രൂപ പിഴ ഈടാക്കിയ വനിതാ ടിക്കറ്റ് ഇൻസ്പെക്ടറെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് പരിശോധകയായ റോസലിൻ ആരോകിയ മേരിയാണ് ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്ന് 1.03 കോടി രൂപ പിഴ ഈടാക്കിയത്.(Railway Ministry praises woman ticket inspector for collecting over Rs 1 crore in fines) ജോലിയോടുള്ള ആത്മാർഥതയാണ് റോസലിൻ ആരോകിയ മേരിയുടേതെന്നും 1.03 രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ […]
റാന്നിയിൽ പൊലീസുകാരി തൂങ്ങിമരിച്ച നിലയില്
റാന്നിയിൽ പൊലീസുകാരി തൂങ്ങിമരിച്ച നിലയില്. അടൂര് കെ.എ.പി ക്യാമ്പിലെ സിവില് പൊലീസ് ഓഫീസര് ഹണിരാജിനെയാണ് വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീട്ടില് മരിച്ചനിലയില് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ആത്മഹത്യയുടെ കാരണമെന്തെന്നോ സംഭവത്തില് ദുരൂഹതയുണ്ടോ തുടങ്ങിയ കാര്യങ്ങള് ഇപ്പോള് വ്യക്തമല്ല. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കോവിഡ് കാലത്ത് യു.ഡി.എഫായിരുന്നെങ്കില് കൂടുതല് സഹായം നല്കുമായിരുന്നെന്ന് മുല്ലപ്പള്ളി
കോലീബി സഖ്യം ഉയർത്തുന്നത് മുഖ്യമന്ത്രിയുടെ വിഷയദാരിദ്ര്യം കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തലശ്ശേരിയിൽ ഷംസീറിനെ തോൽപിപ്പിക്കാൻ ബി.ജെ.പിയുടെ വോട്ട് ആവശ്യപ്പെടില്ല. എന്നാൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും വോട്ട് സ്വീകരിക്കും. സുരേഷ് ഗോപി രാഷ്ട്രീയ പരിചയമുള്ള നേതാവല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഡോ.എസ്. എസ് ലാലിനെ ആരോഗ്യമന്ത്രിയാക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് യാത്രയിൽ ധൂർത്തും ധാരാളിത്തവുമാണ്. ശബരിമല വിഷയത്തിൽ യെച്ചൂരി ഒന്ന് പറയുമ്പോൾ മുഖ്യമന്ത്രി മറ്റൊന്ന് പറയുന്നു. കോവിഡ് കാലത്ത് യു.ഡി.എഫാണ് […]