സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും. പ്രവേശനം പകുതി സീറ്റുകളില്‍ മാത്രം. തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണിവിമുക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ തിയേറ്ററുകൾക്കെതിരെ കർശന നടപടിയെടുക്കും.
തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ബാറുകള്‍ ഉള്‍പ്പെടെ തുറന്നിട്ടും തിയേറ്ററുകള്‍ തുറക്കാത്തതെന്താണ് ഉയര്‍ന്ന ചോദ്യം. പിന്നാലെയാണ് തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
ആരാധനാലയങ്ങളിലെ ഉത്സവം, കലാപരിപാടികള്‍ എന്നിവക്കും ജനുവരി 5 മുതൽ അനുമതിയുണ്ട്. ഇൻഡോറിൽ 100ഉം ഔട്ട് ഡോറിൽ 200 പേരെയും പരമാവധി അനുവദിക്കും. കായിക പരിശീലനവും നിയന്ത്രണങ്ങളോടെ അനുവദിക്കും.