Kerala

മുഴുവന്‍ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കും, എട്ട് ലക്ഷം തൊഴിലവസരങ്ങള്‍‌

പാലക്കാട് കുഴൽമന്ദം സ്കൂളിലെ വിദ്യാർഥി സ്നേഹയുടെ കവിത ആലപിച്ചാണ് ധനമന്തി ബജറ്റ് വായിക്കുകയാണ്. കോവിഡ് പോരാളികളെ മുഴുവൻ അഭിനന്ദിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. 4000 തസ്തികകൾ ആരോഗ്യ വകുപ്പിൽ സൃഷ്ടിക്കും. ഏതൊക്കെ വേണമെന്ന് ആരോഗ്യ വകുപ്പിന് തീരുമാനിക്കാം മുഴുവന്‍ ക്ഷേമ പെൻഷനുകളും 1600 രൂപയായി ഉയർത്തും. ഏപ്രിൽ മുതല്‍ ഇത് പ്രാബല്യത്തിൽ വരും. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ വിസന ഫണ്ടും , മെയിന്‍റനൻസ് ഫണ്ടും ഉയർത്തും. 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കും 2021-2022 വർഷത്തിൽ എട്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മൂന്ന് ലക്ഷം അഭ്യസ്ഥ വിദ്യർക്കും അഞ്ച് ലക്ഷം മറ്റുള്ളവർക്കുമാണ് സര്‍ക്കാര്‍ തൊഴിലൊരുക്കുക.