വയനാട് മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നു വിട്ടു. ഇന്നലെയാണ് വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണത്. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട കിണറിലാണ് കടുവ കുഞ്ഞ് വീണത്. വനപാലകര്‍ സ്ഥലത്തെത്തി കടുവകുട്ടിയെ രക്ഷിച്ചിരുന്നു. തുടര്‍ന്ന് കടുവക്കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ചശേഷം കാട്ടിലേയ്ക്ക് തുറന്നു വിടുകയായിരുന്നു.
Related News
നിയന്ത്രണം നഷ്ടമായ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
തിരുവനന്തപുരം പള്ളിപുറത്ത് നിയന്ത്രണം നഷ്ടമായ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. ആംബുലന്‍സിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേഷിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പള്ളിപ്പുറത്ത് ദേശീയപാത 66 ൻറെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിനാണ് ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്ടമായത്. പിന്നാലെ എതിരെ വന്ന സ്കൂട്ടറിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. ആംബുലസ് ഇടിച്ചു തെറിപ്പിച്ച […]
കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര് മരിച്ചു
കോഴിക്കോട് കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര് മരിച്ചു. ആര്‍പ്പുങ്കര വയല്‍ മുറിച്ചുകടക്കുമ്പോഴുണ്ടായ ഒഴുക്കില്‍പ്പെട്ടാണ് അപകടം. കുറ്റ്യാടി സിറാജുല്‍ഹുദ മാനേജര്‍ മാക്കൂര്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.
17,821 പേര്‍ക്ക് കോവിഡ്; 196 മരണം
കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]