Kerala

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാൾ ആറിരട്ടിയായി

ആശങ്ക ഉയർത്തി സംസ്ഥാനത്തെ കോവിഡ് കണക്കുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാൾ ആറിരട്ടിയായി. ഒന്നര മാസത്തിന് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തിലേക്കെത്തുന്നത്. രണ്ട് ശതമാനമാണ് ദേശീയ ശരാശരി.

ഇന്നലെ 6036 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. .12.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,378 സാമ്പിളുകള്‍ പരിശോധിച്ചു. 20 കോവിഡ് മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. 5173 പേര്‍ രോഗമുക്തി നേടി. എറണാകുളം ജില്ലയിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.