സംസ്ഥാനത്ത് ഇന്ന് 8764 കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 7727 പേര്‍ ഇന്ന് കോവിഡ് രോഗമുക്തി നേടി. 21 പേരാണ് സംസ്ഥാനത്തൊട്ടാകെ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. 95407 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 48253 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തി. കേവിഡ് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ തിരുവനന്തപുരം ജില്ലയില്‍ രോഗവ്യാപനത്തിന്‍റെ തോത് കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/09/kerala-covid-update-september-twenty-six.jpg?resize=1200%2C642&ssl=1)