സ്പ്രിങ്കളർ റിപ്പോർട്ട് പഠിക്കാനായി ചുമതലപ്പെടുത്തിയ സമിതിക്ക് വേതനം നിശ്ചയിച്ചു. ചെയർമാൻ കെ. ശശിധരൻ നായർക്ക് 75000 രൂപ പ്രതിമാസം നൽകും. കമ്മറ്റി അംഗം സുമേഷ് ദിവാകരന് ഒരു സിറ്റിങ്ങിന് 3000 രൂപ വീതം. ചെയമാൻ്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ച് ഉത്തരവിറങ്ങി. സ്പ്രിങ്കളർ കരാറിലെ അപാകതകൾ കണ്ടെത്തിയ മാധവൻ നായർ കമ്മറ്റി റിപ്പോർട്ട് പഠിക്കാനായിരുന്നു പുതിയ സമിതിയെ നിശ്ചയിച്ചത്.
Related News
കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ തടഞ്ഞ് ഹൈക്കോടതി
കെ റെയിൽ പദ്ധതിയ്ക്കെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. കെ.റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ കോടതി തടഞ്ഞു. സർവ്വേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരമുള്ള സർവ്വേ നടപടികൾ ആകാമെന്ന് കോടതി പറഞ്ഞു. സാധാരണ സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നതിനും തടസ്സമില്ല. ( highcourt against K Rail ) കോട്ടയം സ്വദേശികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണ് ഹർജിക്കാർ. ഭൂമി ഏറ്റെടുക്കാതെ കെറെയിൽ എന്ന പേര് ഉപയോഗിക്കാനാകില്ലെന്നാണ് ഹൈക്കോടതി നിർദേശം. 60 […]
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷാ മുന്നൊരുക്കങ്ങളുമായി യു.എ.ഇയും
മാർച്ച് 17ന് ആരംഭിക്കുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ മുന്നൊരുക്കങ്ങളുമായി യു.എ.ഇ. പരീക്ഷാ മേൽനോട്ടത്തിന് സംസ്ഥാന സർക്കാർ നിയോഗിക്കുന്ന ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ അടുത്ത ആഴ്ചയോടെ ഗൾഫിലെത്തും. കർശന കോവിഡ് പ്രോട്ടോകാൾ പാലിച്ചു കൊണ്ടായിരിക്കും ഇത്തവണയും പരീക്ഷ. പരീക്ഷാ മേൽനോട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ ഇത്തവണ നേരത്തെ തന്നെ എത്തും. അബുദാബിയിൽ 10 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ നിർബന്ധമാണ്. എന്നാൽ ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്ക് വരുന്നവർക്കു പിസിആർ ടെസ്റ്റ് ഫലം വരുന്നതുവരെ താമസ […]
തോല്വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാം, അധ്യക്ഷ പദവിയില് നിന്ന് സ്വയം മാറില്ല: ഹൈക്കമാൻഡിനെ ആശയകുഴപ്പത്തിലാക്കി മുല്ലപ്പള്ളി
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴും അധ്യക്ഷ പദവിയിൽ നിന്ന് സ്വയം മാറില്ലെന്ന നിലപാട് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡും ആശയക്കുഴപ്പത്തിൽ. കേരളത്തിന്റെ ചുമതലയുള്ള സംഘടനാ ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം നേതാക്കളുമായി ഹൈക്കമാന്റ് ആശയ വിനിമയം നടത്തും. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം പടിയിറങ്ങുമെന്നാണ് മിക്കവാറും നേതാക്കൾ കരുതിയത്. എന്നാൽ തോൽവിയുടെ ഉത്തരവാദിത്വം തനിക്കാണെന്ന് ഹൈക്കമാൻഡിനെ അറിയിച്ച മുല്ലപ്പള്ളി തുടർ തീരുമാനങ്ങൾ ഹൈക്കമാന്റ് തന്നെ എടുക്കണമെന്ന […]