തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാർ മൂലമാണ് അടിയന്തരമായി നിലത്തിറക്കേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള IX1346 വിമാനമാണ് നിലത്തിക്കിയത്.
Related News
ഡാൻസാഫ് സംഘത്തിൻ്റെ മയക്കുമരുന്ന് ബന്ധം; ഡാൻസാഫിനെ പിരിച്ചുവിട്ടിട്ടില്ലെന്ന് ഡി ജി പി
മയക്കുമരുന്ന് മാഫിയകളെ പിടികൂടാന്‍ രൂപീകരിച്ച ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ഇൻറെലിജൻസ് റിപ്പോർട്ടുകളെക്കുറിച്ചുള്ള വാർത്ത നിഷേധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഡാൻസാഫിനെ പിരിച്ചുവിട്ടിട്ടില്ലെന്നും ഡാൻസാഫിനെതിരെ ഒരു ഇൻ്റലിജൻസ് റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും ഡി ജി പി വ്യക്തമാക്കി. തിരുവനന്തപുരത്ത് വർധിച്ചുവരുന്ന ലഹരികടത്ത് തടയാനായിരുന്നു ഒരു എസ്ഐയുടെ നേതൃത്വത്തൽ ഡാൻസാഫ് എന്ന സംഘം രൂപീകരിച്ചത്. മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച പൊലീസിൻറെ ഡാൻസാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും മയക്കുമരുന്ന് കടത്തുകാരുടെ ഒത്താശയോടെ പൊലീസ് വാഹനത്തിൽ കൊണ്ടുവരുന്ന […]
ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് മർദ്ദനമേറ്റ വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് മർദ്ദനമേറ്റ വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗുരുവായൂർ ആനക്കോട്ടയിൽ പരിശോധന നടത്തിയതിന്റെ റിപ്പോർട്ടടക്കമാകും ഹൈക്കോടതി ഇന്ന് പരിഗണിക്കുക. ആനക്കോട്ടയിലെ ദുരിതാവസ്ഥ സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ആനകളെ മർദ്ദിച്ച സംഭവത്തിൽ കഴിഞ്ഞയാഴ്ച്ച ഹൈക്കോടതി ഇടപെടലുണ്ടായത്. പാപ്പാന്മാർക്കെതിരെ കേസെടുത്തുവെന്ന് സർക്കാർ മറുപടി നൽകിയിട്ടുണ്ട്. ആനക്കോട്ടയിൽ നടക്കുന്നതെന്തൊക്കെയെന്ന് ദേവസ്വത്തിന് അറിവുണ്ടോയെന്നതടക്കമുള്ള ചോദ്യങ്ങൾ കോടതി ഉന്നയച്ചിരുന്നു. ദേവസ്വം അധികൃതർ നടപടി നേരിടേണ്ടി വരുമെന്നും കോടതി ഓർമ്മിപ്പിച്ചിരുന്നു. ആനകളോടുള്ള ക്രൂരത ലളിതമായി കാണാനാവില്ലെന്നു വ്യക്തമാക്കിയ കോടതി ആനകളെ മെരുക്കാൻ […]
ചികിത്സാപിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടര്‍മാരെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാവശ്യം
പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ മരിച്ച ഐശ്വര്യയുടെ ഭര്‍ത്താവ്. തങ്കം ആശുപത്രിയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഐശ്വര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് പറഞ്ഞു. സമാന സംഭവങ്ങള്‍ പുനഃപരിശോധിച്ച് നടപടിയെടുക്കണം. അറസ്റ്റിലായ ഡോക്ടര്‍ അജിത്തിനെതിരേ സമഗ്ര അന്വേഷണം വേണമെന്നും രഞ്ജിത്ത് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ മൂന്നു ഡോക്ടര്‍മാരെയും രോഗികളെ ചികിത്സിയ്ക്കുന്നത് തടയണം. ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തരാണ്. പൊലീസിന്റെയും സര്‍ക്കാരിന്റെയും സഹകരണം കൊണ്ടാണ് അറസ്റ്റ് നടപടിയുണ്ടായതെന്നും രഞ്ജിത്ത് പറഞ്ഞു. ഡോക്ടകര്‍മാരെ ന്യായീകരിക്കുന്ന […]