Kerala

വിസി നിയമനം; നേരിട്ട് കത്തെഴുതാൻ മന്ത്രിക്ക് അധികാരമില്ല; ഗവർണർ

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമനത്തിൽ ഗവർണർക്ക് നേരിട്ട് കത്തെഴുതാൻ മന്ത്രിക്ക് അധികാരമില്ല. വൈസ് ചാൻസലറിനെ കണ്ടെത്താനുള്ള തീരുമാനം സർച്ച് കമ്മിറ്റിക്കാണ്. ചാൻസലർ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും ഗവർണർ വ്യക്തമാക്കി.

കണ്ണൂർ സർവകലാശാല വിസി നിയമനം ഹൈക്കോടതി പരിഗണനയിലുള്ള വിഷയമാണ്. ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ല. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും തനിക്ക് കോടതി നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

പുനര്‍നിയമന ഫയലില്‍ ഒപ്പിട്ടത് പൂര്‍ണ മനസോടെയല്ല. സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് സ്വന്തം തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത്. ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് ചാന്‍സലര്‍ പദവി ഒഴിയാന്‍ തീരുമാനിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.